ഭാര്യാ ഭർതൃ  വഴക്ക് - മലയാളകവിതകള്‍

ഭാര്യാ ഭർതൃ വഴക്ക് 

ഇക്കണക്കിനാ ചിന്ത എങ്കിൽ,
വക്കാണം തന്നെ ശരണം,
ഇപ്പോൾ എങ്കിലും നീ മാറിയില്ലെങ്കിൽ,
വക്കീലിനെ തന്നെ കണ്ടീടും,
ചെയ്തു കൂട്ടിയ വേലത്തരങ്ങൾ,
നാട്ടിലൊക്കെയും പാട്ടായീടും,
ഇക്കണക്കിനാ ചിന്ത എങ്കിൽ,
വക്കാണം തന്നെ ശരണം,
ഇത്ര നാളും ഞാൻ ചെയ്ത കാര്യങ്ങൾ,
ഇത്ര വേഗം നീ മറന്നുവോ?,
നിന്റെ ഉള്ളിൽ വേറൊരാശ,
നിൻ വെറുപ്പ് അതുതന്നേ,
എന്തൊക്കെ നീ ഒളിപ്പിച്ചാലും,
എപ്പോഴും അതു വെളിവായി വരുന്നൂ,
ഇക്കാലമൊക്കെയും നീ മറച്ചുവച്ചതു,
ഇപ്പോളെങ്കിലും വെളിവായി,
കാര്യമായി തന്നേ ഞാനെടുക്കുന്നൂ,
കാഴ്ചക്കാരനായീ ഇരിക്കില്ല,
ഒട്ടുമേ നേരം കളയുവാനില്ല,
ഒടുക്കമായി ഞാൻ ചോദിക്കുന്നൂ,
ഓടിപ്പോകാൻ കൊതിക്കുന്നുവോ?,
ഓടിയൊളിക്കുവാൻ വെമ്പുന്നുവോ?,
ഒക്കില്ലേ, നിനക്ക് ഒക്കില്ലേ,
ഒന്നിച്ചുള്ളൊരു വാസം,
ഇക്കണക്കിനാ ചിന്ത എങ്കിൽ,
വക്കാണം തന്നെ ശരണം,
ഇപ്പോൾ എങ്കിലും നീ മാറിയില്ലെങ്കിൽ,
വക്കീലിനെ തന്നെ കണ്ടീടും.
----------------------------------------------------------
എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.








up
1
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:23-12-2018 09:51:08 AM
Added by :nash thomas
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :