വിഷമെത്തുന്ന പോലെ
അങ്ങോട്ടും ഇങ്ങോട്ടും നോക്കേണ്ട
നിങ്ങളോട് ആണു ചോദ്യം ,
എന്നോട് ആണു ചോദ്യം .
നിങ്ങൾ മതത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയോ ?
നിങ്ങൾ ലിംഗ വിവേചനത്തെപ്പറ്റി വാചാലരാകാൻ തുടങ്ങിയോ ?
സൂക്ഷിക്കുക.
സൂക്ഷിക്കുക...
നിങ്ങളിലേക്കും ആ മാരകവിഷത്തിന്റെ
വിത്തുകൾ എത്തിത്തുടങ്ങി
നാമറിയാതെ നാം ഒന്നെന്നു കരുതുന്ന നമ്മളെ
പിരിക്കാനായാരോ കൊതി ക്കുന്നപോലെ ..
ഭിന്നിപ്പിച്ചു ഭരിക്കാനെത്തിയോരെ ഒറ്റക്കെട്ടായി
നേരിട്ടവർ നാം.
സിരകളിലൊഴുകുന്ന രക്തത്തുള്ളികളോരോന്നും
ഇന്ത്യയുടേതെന്നഭിമാനി ക്കുന്നവർ നാം
രാഷ്‌ട്രീയത്തിന്റെ കറുത്ത കരങ്ങൾക്ക് നാം
രാഷ്ട്രമെന്ന വികാരത്തെ വിട്ടുകൊടുക്കില്ല
വിഘടിപ്പിക്കാനായ് മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കൊന്നും
ചെവിയും കൊടുക്കില്ലിനി
മുഷ്ടി ഉയർത്തി അവ ഏറ്റുചൊല്ലുകയുമില്ല
ഭാരതീയരെൻ സഹോദരങ്ങൾ
ലോകനന്മയെന്നുമേ പ്രാർത്ഥനയും .
--വീണ--
Not connected : |