ചാർളി - പ്രണയകവിതകള്‍

ചാർളി 

ഒരു നിലാവൊളിയിലും വിടരുമൊരരുമണിമ്മുല്ലയെ,
ഉയിരിലെ കവിതയിൽ പകരുമോ വചസ്സുകൾ മന്ത്രമായ്..
നിഴലിൻ രൂപമായ്‌, നിറമായ്‌ കൺകളിൽ..
മഴവ്വിൽചിറകിലും-
ഒരു നിറമധികമായെഴുതി.
നിനവുകളിതു വഴി-
നീയാം മഴവില്ലും ഞാനാം വർണ്ണങ്ങൾ..
നിന്നിൽ അലയാനും ഞാനോ സഞ്ചാരി..

ദീപങ്ങൾ കണ്ചിമ്മും നീയില്ലാക്കോണിൽ,
ഞാനാം കോലങ്ങൾ തീരും മിന്നൽപ്പൂവായ്..
നേദിച്ചിടാം കൻപ്പീലിയിൽ കാർമേഘച്ചന്തം ..
നേടാനിനി നീ മാത്രമോ എന്തെയീ മൗനം..
നീയാം മഴവില്ലും ഞാനാം വർണ്ണങ്ങൾ,
നിന്നിൽ അലയാനും ഞാനോ സഞ്ചാരി..

ഒരു നിലാവൊളിയിലും വിടരുമൊരരുമണിമ്മുല്ലയെ,
ഉയിരിലെ കവിതയിൽ പകരുമോ വചസ്സുകൾ മന്ത്രമായ്..


up
0
dowm

രചിച്ചത്:ഡാനി
തീയതി:30-12-2018 07:59:55 PM
Added by :Supertramp
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :