ഒടുവിലത്തെ വാക്കുകള്‍  - പ്രണയകവിതകള്‍

ഒടുവിലത്തെ വാക്കുകള്‍  

ഇനിയെന്റ്റെ മനസ്സില്‍ നീയില്ല
നിന്മനസ്സില്‍ഞാനുമില്ല
ഇനിനമ്മള്‍ഒന്നല്ലൊരായിരം ഖണ്ഡമായ്
ചിതറുന്നസ്ഫടികബിന്ദുക്കള്‍.
ഇനിയെന്റ്റെ വചസ്സില്‍നീയില്ല
നിന്‍ വപുസ്സില്‍ ഞാനുമില്ല
ഇനിയെന്റ്റെവരയിലുംവരിയിലുംനീയില്ല
ഇണയെന്നപേരില്‍ നീയില്ല
ഇനിനിന് ശിരസ്സിലെന്‍ പേരിന്റ്റെഭാരമി -
ല്ലിമപൂട്ടിടുമ്പോഴെന്‍രൂപമില്ല
ഇനിനിന് സരസ്സില് ഞാന്‍പൂവല്ല നീയാം
ഇലതിന്നുതീര്‍ക്കുന്നപുഴുവുമല്ലാ
നിന്ദാസ്തുതികേട്ടുനീപുളയ്ക്കുമ്പോഴും
നിന്നെശ്ശപിച്ചില്ലൊരിക്കലുംഞാന്
നിറനൊമ്പരക്കൂടൊളിപ്പിച്ചിടുംപോഴും
നിന്നെസ്മരിക്കുന്നവരികുറിച്ചു
ഒടുവില്‍ഞാന്‍അറിയുന്നുഞാന്‍നിനക്കാരെന്നും
നീയെനിക്കാരായിരുന്നുവെന്നും .
ഞാന്‍നിന്‍പ്റഭാപൂരയാത്റാപഥത്തിലി-
ന്നൊരുകൊച്ചുമെഴുകുതിരിമാത്രം !ഉരുകു-
മൊരുകൊച്ചുമെഴുകുതിരിമാത്രം !


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:12-08-2012 09:48:39 PM
Added by :vtsadanandan
വീക്ഷണം:311
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me