പത്തരമാറ്റ്  - മലയാളകവിതകള്‍

പത്തരമാറ്റ്  

പത്തരമാറ്റ് സുര്യമുരളി

രാവുറങ്ങി ഉണർന്നെണീറ്റു വരും പകലായ്
വൃത ശുദ്ധിയിലുപരി പതിവൃതയായ്...........
പത്തരമാറ്റ് തങ്കമായ് മാറീ.....സൂര്യ
കിരീടത്തിൻ പ്രതിഫലനത്തിൻ നിറവിൽ......
ഉഷസ്സിൻ കിളിവാതിലിൽ തട്ടി ജ്വലിച്ചു നിൽക്കും ......സൂര്യപ്രഭയിൽ...........
പത്തരമാറ്റ് മേനിയുമായൊരു ദിനാരംഭം......
സുപ്രഭാത ഗാനാലാപനവും ആര്യവേപ്പിൽ
തഴുകി തലോടി വരും ഇളം തെന്നലും
ചാലിച്ചെഴുതുന്ന സൗകുമാര്യ ദിനാരംഭത്തെ
വരവേൽക്കാനൊരുങ്ങുന്നൂ....കളകളാരവു
മായ് വയൽക്കിളികൾ....
ഉമ്മറക്കോലായിൽ എഴുതും അരിപ്പൊടി
കോലങ്ങളിലുണരുന്നൂ.....ബ്രാഹ്മണ്യ
സംസ്കാര നിഠവിലൊരു പ്രഭാതം കൂടി....
മനസ്സിൻ മറ്റൊരു പത്തരമാറ്റ് സംസ്കാരം.....



up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:03-01-2019 06:47:53 PM
Added by :Suryamurali
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :