ജലശംഖ് - തത്ത്വചിന്തകവിതകള്‍

ജലശംഖ് 

ജലശംഖ്

നീ എൻ ജലശംഖ് !
എന്നുൾക്കടലിന്നേ
റ്റിറക്കങ്ങളൊരു
മൂളലിലൊതുക്കി
നിന്നുള്ളിലെന്നുയിരിന്നലയുംകാറ്റുമടക്കി
എന്നുൾത്തടത്തിന്നി രുട്ടറകളിലുണർവിൻ ബോധശംഖൊലി മുഴക്കി ഞാനറിയാതെൻ പ്രാണനു ജീവജലമേകി

നീ ക്ഷണികമൊരു ഹിമകണിക തൻ വെണ്മ !
മൊട്ടിട്ട മുല്ല പോൽ പാല്പുഞ്ചിരി പൊഴിയ്ക്കും കുഞ്ഞിൻ വിശുദ്ധി !
ചിലപ്പോൾ നീയെൻ കണ്ണീരാഴിതന്നാ ഴങ്ങളിൽ ഞാനൊളിപ്പിച്ച കണ്ണീരുപ്പുറഞ്ഞ വെണ്നീർതുള്ളി !

ഉള്ളിലോ ? പലജൻമങ്ങളലഞ്ഞിട്ടൊടുവിൽ വിലയം കൊണ്ട കാറ്റിന്നിരമ്പൽ !
പുറംകാണാതുള്ളടങ്ങാതൊടുങ്ങുമതിൻ നെടുവീർപ്പിൻ മൂളൽ !

എങ്കിലും..ഞാനറിയാത്തലോകത്തേയ്ക്കൊരു ചെറുകാറ്റിരമ്പലായെന്നുയിരെയുണർത്തും ഓംകാരം !
നീ വിശ്വത്തിൻ പെരുളൊരു
വലം പിരിയായൊതുക്കി
മൗനമായ്എന്നാത്മതലങ്ങളെയുണർത്തു -
മപാരതതൻ ആനന്ദം !

-ലക്ഷ്മി പ്രിയദർശിനി


up
1
dowm

രചിച്ചത്:Dr.ലക്ഷ്മി പ്രിയദർശിനി
തീയതി:05-01-2019 01:24:12 PM
Added by :Dr.Lakshmi priyadarsini
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me