ഒരു തുള്ളി വാക്ക് - പ്രണയകവിതകള്‍

ഒരു തുള്ളി വാക്ക് 

1.
കാലത്തിനു മുന്നേ ആയുസറ്റുത്തീരുന്ന ആത്മാവും ശരീരവും..
ഒരു തുള്ളി വാക്കുണ്ടോ?
കടലെടുത്ത ചിന്തകൾ അരികു ചിതറി
എഴുത്താണിമുനയിൽ മുടന്തിയെത്തുമ്പോൾ,
മുമ്പ്,
വാക്കുകൾ കോർത്തുക്കെട്ടിയ തെറിപ്പാട്ടുകളുടെ തുഞ്ചത്ത്
ഞാൻ ഉയിരൊടുക്കാറുണ്ട്.
അകമുരുകാതിടമൊഴിക്കാറുണ്ട്.
മരിക്കുന്നു- ചെറുവാക്കുകളുടെ പിരിമുറുക്കിൽ,
ഞാനെഴുതുമേലത്രയും വരിക്കുന്നു മരിപ്പുകൾ..
മരണമില്ലാത്തവരുടെ ചരമക്കുറികളാണ് ചില കവിതകൾ.
2.
കാലത്തിനു മുന്നേ ആയുസറ്റുത്തീരുന്ന
ഒരാത്മാവും ശരീരവും..
ഒരു തുള്ളി വാക്കുണ്ടോ?
എഴുത്താണിമുനയിൽ തവളക്കുരുക്കിട്ട്,
ഇന്ന്,
ഒരു തുള്ളി വാക്കിനു വേണ്ടി കുത്തിയിരിക്കുന്നു.
ഇനിയും വൈകുമെങ്കിൽ,
ഈ മരിപ്പുകളിവിടമവസാനിപ്പിക്കാം..
നന്ദിതയെ കണ്ടുമുട്ടാം...
താരാപഥങ്ങളിലെ ചിരഞ്ജീവികളുടെ ലോകത്ത്
അവളുമായുള്ള ഒളിച്ചു കളി ശീലമാക്കാം..


up
0
dowm

രചിച്ചത്:ഡാനി
തീയതി:06-01-2019 10:16:36 PM
Added by :Supertramp
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :