പ്രിയ ഗുൽമോഹർ        
    പ്രിയ ഗുൽമോഹർ 
 അവസാനമായി ഒരിക്കൽ ഞാൻ 
 പകർത്തിയെഴുതും എന്നെ തന്നെ ..
 എന്നോ മരിച്ച എന്റെ മനസിലുള്ള  
 ഒരിക്കലും മരിക്കാത്ത നിന്റെ 
 ഓർമ്മകൾ അവക്കൊപ്പം ഒരിക്കൽ കൂടി 
 ചേർത്തെഴുത്തും രക്തവർണ്ണ നിറത്തിൽ ....
 
 ഒരിക്കൽ എന്റെ നിദ്രകളിൽ 
 നിഴലായെത്തിയ സ്വപ്നങ്ങളിൽ 
 എന്നും നീ മാത്രം ആയിരുന്നു 
 എന്റെ ഹൃദയത്തിൽ ഞാൻ 
 അന്ന് നിന്നെ ചേർത്ത് പിടിച്ചു ...
 
 അന്ന് നിനക്കായി എന്റെ 
 ചിന്തകളിൽ നിന്നും ഒരു വേനല്ക്കാലവും 
 ഒരു മഞ്ഞുകാലവും ഒരു മഴക്കാലവും 
 എന്റെ തൂലികയിൽ 
 ഞാൻ എഴുതി ചേർത്ത് വെച്ചു ...
 
 തുറന്നിട്ട ജാലകത്തിലൂടെ കടന്നു 
 വന്ന പാതിരാ കാറ്റേറ്റ് ഞാൻ 
 നിന്നെക്കുറിച്ചെഴുതിയ വരികളെല്ലാമിന്നു 
 ചാപിള്ള കുഞ്ഞുങ്ങൾ ആയിരിക്കുന്നു ..
 
 ഗുൽമോഹർ ഇനിയെന്റെ 
 വിരൽത്തുമ്പിൽ നിന്നും നിനക്കായി 
 പിറക്കില്ല ഒരു ചെറു വരികൾ പോലും 
 എന്നിലെ അവസാന ദിനത്തിന് മുന്നേ ...
 
 (ജോസ്)
      
       
            
      
  Not connected :    |