മാപ്പ്  - തത്ത്വചിന്തകവിതകള്‍

മാപ്പ്  

ഒരു മാപ്പിനാലീനോവു മാറില്ലയെങ്കിലും
അമ്മേ, പൊറുക്കുക,മാപ്പ് .

പ്രകൃതീശ്വരീ നിന്‍റ്റെ കയ്യില്‍ വളര്‍ന്നു ഞാന്‍
നിന്‍ നീലമിഴികളാല്‍ നോക്കി വളര്‍ത്തി നീ

സപ്തസ്വരങ്ങളാല്‍ താരാട്ടു മൂളി നീ
നീലാകാശമെനിക്കായ് വിരിച്ചു നീ

എന്നോയെവിടെയോ നിന്നെ മറന്നു ഞാന്‍
നീ തന്ന സ്നേഹത്തെ പാടെ മറന്നു പോയ്

നിന്മടിതട്ടിലെ ചൂടും മറന്നു പോയ്
നിന്‍റ്റെ താരാട്ടിലെ ഈണം മറന്നു പോയ്

നിന്‍ മുലപ്പാലിന്‍റ്റെ വാത്‌സല്യം പോലുമെന്‍
നാവും ശരീരവും എന്നോ മറന്നു പോയ്

നിന്‍റ്റെ കരങ്ങളെ വെട്ടിയെടുത്തു ഞാന്‍
നിന്‍റ്റെ ശ്വാസം പോലും മലിനമാക്കി

ഇന്നു നിനക്കായി നല്‍കിയ പ്രാതലില്‍
ചേര്‍ത്തു ഞാന്‍ കൊടിയ വിഷത്തിന്‍റ്റെ തുള്ളികള്‍!

നീയറിഞ്ഞില്ല നിന്‍ മക്കള്‍ കൊതിച്ചത്‌
നിന്‍ ചുടു ചോരക്കു വേണ്ടിയാണെന്നത്

ഇന്നു നിന്‍ കണ്ണടയും വരെ നിന്നോട്ടെ ഞാന്‍,
അര്‍ഹമല്ലെങ്കിലും.....ഒരു.....മാപ്പ് ചോദിക്കുവാന്‍??


up
0
dowm

രചിച്ചത്:krishna
തീയതി:02-09-2012 10:41:03 PM
Added by :krishna
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :