മേടം  - മലയാളകവിതകള്‍

മേടം  

മേടം സുര്യമുരളി

അമ്പല വട്ടം വലം വെക്കുമ്പോൾ
സുന്ദരി നിന്നെ തഴുകിയതാര് ......
മേടത്തിൻ സ്വർണ്ണ ഇളം കാറ്റോ ,
കള്ള കാമുകർ തൻ നയന മനോഹര
സുന്ദര കടാക്ഷമോ ?
അറിഞ്ഞതുമില്ല ഞാനൊന്നും ,
കേട്ടതുമില്ല കളിവാക്കായ് ...........
കുഞ്ഞരിപ്പല്ലിൻ ചിരിയും, മൊഴിയും,
കൊഞ്ചലുമായ് വന്നൂ പ്രകൃതീ...കാഞ്ചന
കുസൃതീ....... (അമ്പല വട്ട......
നയനമനോഹര കാന്തികൾ മിന്നും,
മനസ്സിൻ ഉത്സവമേളവുമായ്......
വാനിലുയർന്നൂ നിറഭേദങ്ങൾ മഴവില്ലിൻ
സപ്തവർണ്ണവുമായ്...........
സുന്ദരി നിൻ മനമോ മുങ്ങീ...മായാജാല കാഴ്ചകളിൽ.....മാറീ നീയൊരു
മായാലോക രാജ്ഞിയുമായ്.......
പാറിയുയർന്നൊരു മനോമോ മാറീ....
വാനിലുയർന്നൊരു പട്ടം പോൽ.....(അമ്പല വട്ട
കാറ്റിൽ....ഇളം കാറ്റിൽ....ആലില ഇലകൾ ഇളകുമ്പോൾ....അരമണി,കിങ്ങിണി,
കൊഞ്ചുമ്പോൾ....കൊലുസുകളൊ....
ചിരി തൂകി...മൊഴിയും തേൻ....
തേൻ പൂന്തേനലകൾ.....
കദളീവനങ്ങൾ തൊട്ടുതലോടി ഒഴുകി വരുന്നൊരു കാറ്റിനുമുണ്ടാ മാധുര്യം......
പൂത്തുലയും കർണ്ണികാര പൂവിനു
മുണ്ടാസൗന്ദര്യം.............
അമ്പിളിവെട്ടം പുഞ്ചിരിയായ്.....
കാണാൻ വെമ്പും കൗതുകമായ്...........
(അമ്പലവെട്ടം.........


up
1
dowm

രചിച്ചത്:സുര്യമുരളി
തീയതി:20-04-2019 07:40:26 AM
Added by :Suryamurali
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :