കാൽവരിക്കപ്പുറം
ശിഷ്യന്മാർ എങ്ങോ ഒളിച്ചപ്പോൾ
മഗ്ദലനയും മരിയയും
ഒപ്പം ചേർന്നാശ്വാസത്തിനായി.
അമ്മയും കുഞ്ഞും എത്രവളർന്നാലും
വേദനയിൽ ഹൃദയം കവർന്നു
സ്നേഹവായ്‌പ്പോടെ കണ്ണീർതളത്തിൽ.
മരണത്തെ ഭയക്കാതെ
ഉള്ളിലൊളിച്ചിരിക്കുന്ന
ജീവന്റെ ഉണർത്തലുകൾ
കാൽവരിക്കുമപ്പുറം.
Not connected : |