അന്ധകാരമതിലുകൾ  - തത്ത്വചിന്തകവിതകള്‍

അന്ധകാരമതിലുകൾ  

ഇന്നലെ ബ്ര്ഹമ മുഹൂർത്തത്തിൽ ഞാൻ കണ്ട സ്വപ്നത്തിലെ
അന്ധകാരമതിലുകളും
പുറത്തിറങ്ങാനാത്തഊടുവഴികളും
അവസാനമെത്തിച്ചത് ഒരു പൊളിഞ്ഞകുളിമുറിയിൽ
പുറത്തിറങ്ങി നിന്നപ്പോൾ
ഒരു ഭീകരന്റെ ഒച്ച സ്ത്രീപുരുഷകലഹത്തിൽ.
പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങൾ
എവിടെയോ ഒളിക്കുന്നു രക്ഷക്കായി.
പണമില്ലാത്ത ആക്രാന്തങ്ങളും ആക്രോശങ്ങളും
ലഹരിക്കൊരു കുപ്പിയുമായി കയ്യിൽ.
ഇന്നുരാവിലത്തെ പത്രത്തിലും കണ്ടതു
കുടുംബകലഹത്തിൽകുടുംബത്തെ
കൊന്നു സ്വയം കെട്ടി ത്തൂങ്ങിയ ചിത്രവും
വിശദാംശങ്ങളും മനസ്സിലൊരു ശൂന്യതയിൽ
ഒട്ടുനേരം ഉള്ളിലൊരു മൂടാപ്പിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2019 08:38:29 AM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :