പുഷ്‌പാഞ്‌ജലി  - മലയാളകവിതകള്‍

പുഷ്‌പാഞ്‌ജലി  

കേവലം മർത്യാ നിൻ മാനസം, പാഞ്ഞോടുന്നിക്കാലത്തിനൊപ്പം.
തറച്ചു പോയ്‌ നിൻ ഉള്ളും
കാലത്തിൻ മരവിപ്പു പോൽ,
ജീര്ണിച്ചു മനസും മനസാക്ഷിയും,
ഉടഞ്ഞു വിശ്വാസത്തിൻ പാളികളും.
പകപോക്കലും സ്വാർത്ഥതയു-
മായിപോയിനിൻ കേളികൾ.
മാറിക്കഴിഞ്ഞു നീയിന്നിങ്ങനെയീ
ഭൂമിപോൽ വെറും തരിശായ്.
നീയും നിൻ പ്രവർത്തികളുമായിപോയ്
അന്തരീക്ഷം പോൽ മലിനം.
അറിയരുതാതെയായ് നിനക്കെ-
ങ്ങിനെ ചിന്തിക്കണമെന്നുപോലും.
മറന്നു കഴിഞ്ഞിന്നു നീ മർത്യാ
പരസ്പരസ്നേഹത്തിൻ വ്യാപ്തിയും,
ബന്ധങ്ങളിൽ ബന്ധങ്ങളാൽ
ബന്ധിക്കപ്പെടേണ്ട മൂല്യങ്ങളും.
പൊടിപടലങ്ങളാൽ മൂടപ്പെട്ട
മനസാകുന്ന വിഗ്രഹത്തെ,
ശതകോടി എണ്ണം ചൊല്ലി പുണ്യാ-
ഹത്താൽ തളിച്ചു ശുദ്ധീകരിച്ചു,
പുഷ്പങ്ങളാൽ അർച്ചന ചെയ്‍വാനും,
ചന്ദന സൗരഭ്യത്തിൽ മുക്കി സുന്ദരമാക്കി പുഷ്പ്പാഞ്ജലി നടത്തുവാനുമങ്ങിനെ
സമയമതിക്രമിച്ചുപോയ്‌ മാനുജാ,
നിറക്കുവിൻ ഈ ലോകത്തെ ഒരു പിടി
മനഃസാക്ഷിയും സ്നേഹവുമാൽ .
തളക്കുവിൻ നിൻ വ്യാമോഹങ്ങളെയും.
സ്നേഹമെന്തെന്നറിയാത്തവന്
അതെന്തെന്നു നൽകു പാഠവും,
ഈ ഭൂമിയാകുമപ്പോൾ ഒരു പൂങ്കാവനം.
ഒന്നെത്തി നോക്കാൻ ജഗന്നാഥൻ പോലും മടിക്കുമിന്നീ ലോകവുമ- പ്പോളാവുമേറെ പ്രിയങ്കരം.
സ്വന്തം മനസ്സാകുന്ന വിഗ്രഹത്തിൽ
സ്വയം പുഷ്പാഞ്ജലി അർപ്പിച്ച- ലങ്കരിക്കുവിനപ്പോൾ ലോകനാഥൻ
സ്വീകരിക്കും നിൻ പുഷ്‌പാഞ്‌ജ-
ലിയും പ്രാർത്ഥനകളും.
ആക്കാം നമുക്കെങ്ങനെയീ
ലോകത്തെ ആയിരം പുഷ്പ-
ങ്ങളാൽ നിറച്ച പൂങ്കാവനം.
എന്നിട്ടു നൽകാമാ ആയിരം പുഷ്പങ്ങൾ പുഷ്‌പാഞ്‌ജലി അർപ്പിക്കുവാനായ്.










up
0
dowm

രചിച്ചത്:ഐശ്വര്യ ജി
തീയതി:09-05-2019 03:18:54 PM
Added by :Aishwarya G
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :