ചവിട്ടിയരക്കപ്പെട്ട ബാല്യങ്ങൾ - തത്ത്വചിന്തകവിതകള്‍

ചവിട്ടിയരക്കപ്പെട്ട ബാല്യങ്ങൾ 

നിഷ്കളങ്കതെ, നിന്റെ
മേലല്ലൊ, നരാധമൻമാർ
സംഹാര താണ്ഡവമാടുന്നത്?
ബാല്യമെ, നിന്റെ കുതൂഹല -
ങ്ങളെയല്ലൊ, ഭ്രാന്തൻമാർ
ചവിട്ടിയരക്കുന്നത്?
ഹേ, രാക്ഷസാ നിന്റെ ഹൃദയം
ശവപറമ്പാണൊ?
ആർദ്രത എന്നു മുതലാണ്
കൈമോശം വന്നത് മനുഷ്യാ?


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:16-05-2019 08:44:42 PM
Added by :Rajeena Rahman.E
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :