നിഴലനക്കങ്ങള്‍ - തത്ത്വചിന്തകവിതകള്‍

നിഴലനക്കങ്ങള്‍ 

അവള്‍ക്ക്
അത്ര പ്രിയങ്കരമായതുകൊണ്ടാണ്‌
അവന്‍
നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..;
പ്രഭാതങ്ങളില്‍,
അവനില്‍ നിന്നകന്ന്
വിളറി വെളുത്ത നിഴല്‍
നീണ്ടു പോയി..,
മധ്യാഹ്നങ്ങളില്‍ ,
വെയിലിനോടിണ ചേര്‍ന്ന്
മണല്‍ വിരിപ്പില്‍
പ്രണയ കവിതകള്‍ രചിച്ചു..,
സായാഹ്നങ്ങളില്‍,
വളരാതിരിക്കാനാഗ്രഹിച്ച്
ഒഴിഞ്ഞ ചായക്കപ്പുകള്‍ക്കു കീഴെ
പതിയിരുന്നു..,
നിലാവ് പെയ്തപ്പോഴൊക്കെ,
രാത്രി മഴയോടൊപ്പം
ജലപ്പരപ്പില്‍
നുണക്കുഴികള്‍ വിരിയിച്ചു..,
ആകാശങ്ങളില്‍
വെളിച്ചം വീഴാന്‍ തുടങ്ങിയപ്പോള്‍ മാത്രം
നിഴല്‍ ഇരുളുന്നത്
അവനറിഞ്ഞു..;
തലക്കെട്ടെഴുതി അടിവരയിട്ട്
ആരോ ഉപേക്ഷിച്ച അക്ഷരങ്ങളുടെ
നിഴലാവാന്‍ തുടങ്ങിയത് മുതല്‍
അവന്
ആകാശങ്ങള്‍ അന്യമായി..;
അവള്‍
മറ്റാരുടെയോ നിഴലായി..!
അതെ,
അവള്‍ക്ക്
അത്ര പ്രിയങ്കരമായതുകൊണ്ടാണ്‌
അവന്‍
നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..!
സന്തോഷ്‌ ഭീമനാട്.


up
0
dowm

രചിച്ചത്:santhosh
തീയതി:21-11-2010 11:17:32 AM
Added by :geeths
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me