ശബ്ദമുയർത്താതിരിക്കുക - തത്ത്വചിന്തകവിതകള്‍

ശബ്ദമുയർത്താതിരിക്കുക 

എല്ലാം ക്ഷമിക്കും.
നാവിറക്കി, കണ്ണടച്ചു കേട്ടു നിൽക്കും.
ഉൾക്കഴമ്പിലെ ദണ്ഡനങ്ങൾ,
ദീനരോദനങ്ങൾ, അമർഷങ്ങൾ..
കണ്ണീരിലും പൊട്ടി പൊടിയുന്ന
പല്ലുത്തരികളിലും ചേർത്തുവെക്കും.
ഒടുവിലൊടുവിലൊടുവിൽ,
ഒരു നാൾ,
ആഗ്നേയശിലയെന്നോണം
പൊട്ടിത്തെറിക്കും.
ആരുമറിയാത്തൊരു ലോകം.
ആർക്കുമറിയാത്തൊരു മനസ്സ്.
അവിടെ നിനക്കു പോലും
അപരിചിതമായ  നൃശംസമായൊരു
ദേഹി നിന്റെമേൽ ഉറഞ്ഞു തുള്ളും.
അപരാധികൾക്ക് മേൽ നീ വാളെടുത്തു
യുദ്ധം ചെയ്യും.
എന്നാൽ,
അന്നു മുതൽ,
ആ നൊടി മുതൽ,
അപരാധി - അത് നീയൊരാൾ
മാത്രമായി തീരും.
അന്നുവരെ പാപികളായിരുന്നവർ,
മാന്യൻമാരും നല്ല നടപ്പുകാരുമാകും.
അവർ ഒന്ന് ചേർന്ന് നിന്നെ
അപരാധിയെന്ന് മുദ്ര കുത്തും.
ഓർത്തുവെച്ചു കൊൾക,
നിഴലു പോലും നിനക്കെതിരു നില്ക്കും.
നീ... നീ മാത്രമായിത്തീരും.


up
0
dowm

രചിച്ചത്:ഡാനി
തീയതി:19-05-2019 12:19:57 AM
Added by :Supertramp
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :