ഫയലിൽ തന്നെ!
ശക്തമായഇടപെടലും
ഉറച്ച നടപടിയും
സ്ഥിരമായ പല്ലവി
തത്കാലം രക്ഷപ്പെടാൻ.
എല്ലാം ശരിയാക്കാൻ
നിലപാടും തർക്കവും
പ്രതിഷേധവും
ചർച്ചകളും കഴിഞ്ഞും
ഓരോ ജീവിതവും
ഓരോ ഫയലിൽ തന്നെ.
പ്രകടനപത്രികയിൽ
പറയുന്നതും
പ്രസംഗിക്കന്നതും
പ്രാവർത്തികമാക്കാൻ
കൂടെയുള്ളവർ തന്നെ
സമ്മതിക്കുമോ?
അഞ്ചാറ് കാശുണ്ടാക്കാനുള്ള
തിക്കിലും തിരക്കിലും
സ്വന്തം ആഡംബരം ബലികഴിക്കാൻ
ആരും മിനക്കെടാതെ
പിന്തുണച്ചവരെ
പുറംകാലിനുതട്ടി.
Not connected : |