മൂടാപ്പ്  - തത്ത്വചിന്തകവിതകള്‍

മൂടാപ്പ്  

ദുർബലമനസ്സുകൾ പ്രേമാഭ്യർത്ഥന നിഷേധത്തിൽ
സ്ത്രീകളൊടൊരു കടലാസ്സുകഷണം ചോദിച്ചു
കിട്ടാത്ത മുറുമുറുപ്പിൽ പിച്ചി ചീന്തുന്നതുപോലെ
ചീഞ്ഞ സംസ്കാരം വളർത്തിയ ആളിക്കത്തലിൽ.

ഇടപെടലുകളിലും നിഷേധങ്ങളിലും സ്വാർത്ഥത
വളർത്തുന്ന പാരമ്പര്യം ഇഷ്ടമുള്ളതു പിടിച്ചു-
വാങ്ങാനാവാതെ വാളെടുക്കുന്ന സ്നേഹവും പ്രേമവും
മരുപ്പച്ച കാണാതെ വിഷാദരോഗത്തിനടിമയായ്.

പണവും സൗകര്യങ്ങളും മാത്രമല്ല ജീവിതം
പാസ്സാക്കാൻ അക്ഷരങ്ങളെഴുതുന്നതിനുപരി
പദവികൾ മോഹിച്ചു പഠിക്കുന്നതിനുപരി
കാണുന്നതെല്ലാം കയ്യടക്കണമെന്നതിനുപരി
യാഥാർഥ്യം മനസ്സിലാക്കി സമൂഹജീവിയാകാൻ
ഇനിയും മിനക്കെടാത്ത വിദ്യാർത്ഥിയും ദാതാവും .

മനസ്സിന്റെയുള്ളറകളിൽവിള്ളലുണ്ടാക്കുന്ന
വിനോദത്തിനറുതിയുണ്ടാക്കാൻ സ്വയം
വിമർശനത്തിന്റെ പാതയിൽ,മനഃസാക്ഷിയും
മനശാസ്‌ത്രവും മനസ്സിലെ മൂടാപ്പ് മാറ്റണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-07-2019 10:01:04 AM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :