സ്നേഹിക്കാന്‍ പഠിച്ചപോള്‍  - തത്ത്വചിന്തകവിതകള്‍

സ്നേഹിക്കാന്‍ പഠിച്ചപോള്‍  

തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ സ്നേഹിക്കുക.
അതാണത്രേ ദൈവത്തിനു ഇഷ്ടം.
അതാണ്‌ സത്യവും എന്ന്
ഇന്ന് ഞാന്‍ എവിടെയോ വായിച്ചു.

എന്റെ എന്ന ചിന്ത ഇപ്പോള്‍ എനിക്കില്ല.
അത്കൊണ്ട് ഞാന്‍ നിനക്ക് തരുന്ന
സ്നേഹത്തെ തിരിച്ച ആഗ്രഹിക്കുന്നും ഇല്ല.
ഇത് ഇത് വായിച്ചത് കൊണ്ട് തോന്നിയതൊന്നുമല്ല.
നീയെന്നെ വേണ്ടെന്നു വെച്ചപ്പോള്‍
ഞാന്‍ മനസിലാക്കിയ സത്യമാണ്.
നീയില്ലെങ്കില്‍

നിന്റെ സ്നേഹമില്ലെങ്കില്‍ സാന്നിധ്യമില്ലെങ്കില്‍
ജീവിക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ ഞാന്‍ മനസിലാക്കി അതല്ല സത്യമെന്ന്.
നീ തിരിച്ചു സ്നേഹിച്ചില്ലെങ്കിലും
നിന്നെ സ്നേഹിക്കാനാവാതെ ജീവിക്കാന്‍ കഴിയില്ല.
അതാണ്‌ സത്യം.


up
0
dowm

രചിച്ചത്:
തീയതി:18-09-2012 01:16:05 PM
Added by :anju
വീക്ഷണം:568
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :