പ്രണയിനികളുടെതീരത്തൊരാള്‍    - തത്ത്വചിന്തകവിതകള്‍

പ്രണയിനികളുടെതീരത്തൊരാള്‍  

എനിക്ക് പ്രണയത്തോട്
എന്തൊരുപ്രണയമാണെന്നോ !
പാതിബാക്കിവച്ച സ്വപ്നംപോലെ
മേഘക്കീറിലൊളിച്ചചന്ദ്രികപോലെ
വിദൂരതയിലേക്ക്മറയുന്ന
പട്ടംപോലെ...
വികൃതി കാട്ടുന്ന ഈപ്രണയത്തെ
ഞാനെന്തിനുവെറുക്കണം?
ഈതീരത്തോട്കടലിനുപ്രണയമാണെന്ന്
ഞാനറിയുന്നു
ഓളങ്ങളില്‍പ്രണയമര്‍മരങ്ങള്‍തീര്‍ക്കുന്ന
കുസൃതിക്കാറ്റിന് പക്ഷെ
സ്വപ്നങ്ങളെകടപുഴക്കുന്ന
കൊടുംകാറ്റാകാന്‍ കഴിയുമെന്നും,
ഈ തീരത്ത് ബാക്കിയാവുന്ന
പ്രണയ ചുംബനപ്പാടുകള്‍ ‍
വഴിതെറ്റിവരും സഞ്ചാരികളുടെ
കാല്പാടുകള്‍ മായ്ക്കുമെന്നും തീരമറിയുന്നു
അതുകൊണ്ട്...
ഇവിടെഞാന്‍നില്‍ക്കട്ടെ
നാളെ പുലരുവോളം...

up
0
dowm

രചിച്ചത്:
തീയതി:18-09-2012 05:23:26 PM
Added by :Mujeebur Rahuman
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me