പ്രളയമുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

പ്രളയമുഖങ്ങൾ  

ആര്ഷഭാരതസംസ്കാരമുറപ്പിച്ചു
മനുസ്‌മൃതിയിലും കപടയോഗത്തിലും
ഗുഹാജീവിതം നടിച്ചും കാവിയിൽപൊതിഞ്ഞുള്ള
കാപട്യം രഥയാത്രയിലും ജയ്‌റാംവിളിയും
എത്രനാൾ വിശക്കുന്നവരെയൊതുക്കും
അഴിമതിയിലെ പക്ഷപാതവഞ്ചകരായി.

ദളിതരിലും അയിത്തബ്രാഹ്മണരെ സൃഷ്ടിച്ചു
വിഗ്രഹസ്വാമികളെക്കൊണ്ടുറക്കിക്കിടത്തും കാലം
വെള്ളപ്പൊക്കത്തിലും ക്ഷാമത്തിലും അഭയമില്ലാതെ
മതവികാരത്തിൽകരഞ്ഞുകാലം കഴിക്കാം .

ബ്രാഹ്മണ്യം എല്ലാ ജാതികളിലും മതങ്ങളിലും
ദിവ്യത്വമായ്‌, വിഷലിപ്തമായ്‌,സമ്പത്തിന്റെ
പടിപ്പുരകളിലെങ്ങുമെടുപ്പിക്കാതെ
കെടുതികളെല്ലാം ദൈവകോപമെന്നുപറഞ്ഞു
രസിക്കുന്നവർ ഓർക്കണം കേരളം മാത്രമല്ല
തമിഴകവും കന്നഡയും മാറാട്ടയും ഒറീസ്സയും
എന്തിനു ഹിമാചലുംപ്രളയമുഖങ്ങളെന്ന്.
അയ്യനെപ്പോലെ കേദാരനാഥന്മാരും.

വലിയ പ്രളയങ്ങളിനിയും വന്നുകൂടും
അലസതയുടെ ബ്രഹ്മചാരികൾ
വിഗ്രഹങ്ങളാകും ദുരന്തങ്ങൾ
മുഖം നോക്കാതെ മുക്കുമെല്ലാരെയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-08-2019 08:22:33 AM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :