എൻ അത്തപ്പൂവ്.  - തത്ത്വചിന്തകവിതകള്‍

എൻ അത്തപ്പൂവ്.  

എൻ അത്തപ്പൂവ്.
അത്തം പത്തിനു പൊന്നോണം
തൊടിയിൽ തളിരിട്ടു തുമ്പപ്പൂവ്
ഹൃത്തടത്തിൽ എൻ അത്തപ്പൂവ്.
ഓ ഓ തുമ്പപ്പൂവ്..
കുളിർമഴയിൽ കോൾമയിർ
കൊള്ളും പച്ചിലകൾക്കിടയിൽ
തൂവെള്ളപ്രാവായി പുലരികൾ നോക്കി
ആമിതളുകൾ വിരിച്ചാടും.
ഓ ഓ തുമ്പപ്പൂവ്..
ചിങ്ങം വര്‍ണ്ണരാജികൾ തീർക്കുമ്പോൾ
നന്മതൻ വെണ്‍മയാo പൂവായി
കൈക്കുമ്പിളിൽ ഓമൽ പുഞ്ചിരി തൂകും
തുമ്പപ്പൂവ് ഓ ഓ തുമ്പപ്പൂവ്..
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-09-2019 12:54:23 AM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :