നീ യാത്രയാകുമ്പോള്‍...... - പ്രണയകവിതകള്‍

നീ യാത്രയാകുമ്പോള്‍...... 

നീ യാത്രയാവുമ്പോള്‍
ഞാന്‍ ബാക്കിയാവുന്നു
എന്നുറവതന്‍തീരത്തുറങ്ങാതെ
ഞാന്‍മാത്രമാവുന്നു.
നിന്‍റെ ജാലകങ്ങളടഞ്ഞിടുന്നു
എന്‍റെ ജാലകം നിനക്കായ്‌
മലര്‍ക്കെ തുറന്നിടുന്നു.

തിരികെനല്‍കുന്നു നിന്നെ
നിനക്കായെന്നുള്ളില്‍നിന്നും
നിന്‍റെവഴികള്‍തേടിയലയുകനീ
എന്നെ നിനക്കായ്‌ വിസ്മരിചീടുക.

"സംഭവ്യമല്ല നിനക്കൊന്നുമേ
ഞാനകന്നാല്‍, എങ്കിലു-
മേന്നില്‍നിന്നകലുമെന്‍പ്രാണ
സഖിയാണെനിക്കുനീ.

എങ്കിലുമറിയാതെ പോവതെന്തേ
നഗ്നമാമെന്നന്തരാത്മാവിനെപോലും
അറിയുന്നു നിന്നെഞാനേറെയെങ്കിലു-
മറിയാതെപോവതെന്തേ ?


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:26-09-2012 04:44:37 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:361
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


rejaniprabhakar
2012-10-01

1) കൊള്ളാം പ്രഷി നന്നായിട്ടുണ്ട്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me