ഖനികൾ  - തത്ത്വചിന്തകവിതകള്‍

ഖനികൾ  

ഖനനം ,ഖനനം, ഖനനം
ഖനികളിൽ പതിയിരിക്കുന്ന
ഖരങ്ങളെ മൃദുവാക്കും
ഖനികളിൽ നിറയുന്ന വെള്ളം.

മലകളിടിച്ചുമാറ്റും
മലവെള്ളത്തിലൊലിച്ചു
മണ്ണുമൂടിനശിക്കുന്ന
മലയടിവാരങ്ങൾ കണ്ടിട്ടും
മരണത്തിന്റെ മണമറിഞ്ഞിട്ടും
മണ്ണുമാറ്റിയും പാറപൊട്ടിച്ചും
മരണകിണറുകൾ തോണ്ടുന്നു
മത്സരത്തോടെ വീണ്ടും
മലയാള മണ്ണിൽ
മരിക്കാത്ത ലാഭക്കൊതിയിൽ

അനുഭവിച്ചാലും
അറപ്പില്ലാതെ
അരങ്ങേറുന്ന
അഴിമതിയിൽ

അനര്ഥത്തിന്റെ ദുരന്തത്തിൽ
അടർന്നു വീഴുന്നത്
അടിവാരത്തിലേ
അയൽവക്കങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-09-2019 04:35:18 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :