സൗഹൃദം  - തത്ത്വചിന്തകവിതകള്‍

സൗഹൃദം  

ഒരുതലനാരിഴമാത്രം
സ്നേഹക്കടലിൽ
തിരയുണ്ടാകാൻ
ഇത്തിരിനേരം
ഉൾക്കടൽ വലിയാൻ
കാലുറപ്പിക്കണം
ഒത്തിരിനേരം

പാറക്കെട്ടിൽ തട്ടിയുലഞ്ഞും
മൺതരിയെല്ലാം ഒലിച്ചുപോയിയും
ഞണ്ടുകൾ കരയിലടിഞ്ഞും
കടൽകാക്കകൾ കൊത്തിവലിച്ചും
കാലടികളിൽ നിലനിർത്താനിത്തിരി-
നേരം മനസ്സുറപ്പിക്കണം.

ഇനിയും വരുമേറെത്തിരകൾ
ഓളത്തിന്റെ ഒരുക്കത്തിൽ
വെള്ളത്തിന്റെയൊഴുക്കിൽ
പാദമുറപ്പിക്കാൻ പടയണിവേണ്ട.
കര കയറുന്നതു
കാലുംമണലും
തിരതള്ളുമ്പോൾ
ഇട കലരുംപോലെ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-09-2019 03:31:07 PM
Added by :Mohanpillai
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me