തുമ്പികൾ - തത്ത്വചിന്തകവിതകള്‍

തുമ്പികൾ 

എങ്ങു പോയാ തുമ്പികൾ
സപ്തവർണാജ്ജിത പക്ഷങ്ങൾ വിടർത്തി
മുക്കുറ്റി പൂക്കളെ കൊഞ്ചനം കുത്തി
ഓണ നിലാവത്ത് കാവടിയാടി
ഓണ വെയിലിൻ വർണ്ണങ്ങളായ് ലസിച്ചൊരെൻ
ഇളം മനസ്സിൻ വർണ്ണങ്ങളിന്നെങ്ങു പോയി.

തിരയുകയാണിന്നു ഞാനാ തുമ്പികളെ
വയലുകളില്ലാത്ത,
തോടും കുളങ്ങളുമില്ലാത്ത,
റബർ മരങ്ങൾ കയ്യേറിയ
എന്റെ ഗ്രാമ പ്രാന്തങ്ങളിൽ .

ഗതകാല സ്മരണകളിലുണ്ടിന്നും
ഒളി മങ്ങാതെ ബാല്യം.
തെങ്ങും കവുങ്ങും
പല ജാതി മാവുകളൂം പ്ലാവുകളും
ഇടതിങ്ങി വളരുന്ന
മതിലുകളില്ലാത്ത,
ജൈവ വൈവിദ്ധ്യമാർന്ന
ഗ്രാമ ഭൂമികയിൽ തത്തി കളിച്ചൊരു ബാല്യം.

മാമ്പൂ സുഗന്ധം നിറഞ്ഞ തൊടികളിൽ
പാറി പറക്കുന്ന തുമ്പികൾ .
പൊൻ വെയിൽ കച്ച ഞൊറിഞ്ഞുടുത്ത്,
തെളിനീരിലാറാടി,
ലാസ്യ ന്രത്തമാടുന്ന നെൽചെടികളെ
ചുംബ്ബിച്ചു വിലസുന്ന
മഴത്തുമ്പികൾ .
തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടികളെ
തൊട്ടു നോവിക്കുന്ന ആന തുമ്പികൾ .
തളിരിലകളുടെ കുളിർ മോന്തി
ഇളവെയിൽ കായുന്ന പച്ചത്തുമ്പികൾ .
ഊരു ചുറ്റി ഓണമുണ്ണാനെത്തുന്ന
ഓണത്തുമ്പികൾ.........

തുമ്പികൾക്ക് വാസയോഗ്യമല്ലിന്നെന്റെ നാട്.
തരളിത ഭാവങ്ങളില്ലാത്ത
ഊഷര ഭൂമിയിൽ
അതിജീവനം
കാപട്യത്തിന്റെ കച്ചയണിഞ്ഞ
മനുഷ്യനു മാത്രം സ്വധ്യമാകുന്ന കാലം
അതി വിദൂരമല്ലാത്ത സത്യം.


up
0
dowm

രചിച്ചത്:
തീയതി:25-09-2019 03:34:37 PM
Added by :Paulose MP
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :