| 
    
         
      
      ആ ആന       അടിതെറ്റി വീണതല്ല  ആ ആന
അടവിയിൽനിന്നും ഇല്ലികൾ
 തേടി ,കാട്ടരുവികൾ തേടി
 പോയതാകും ആ ആന ...
 കരി നിറച്ച പുഹയും തുപ്പി
 കൂവി കൂവി മലകൾ തുരന്നാണ്
 വേഗത്തിൽ പാളത്തിലൂടെ
 വന്നതാ അതിക്രൂരനാം തീവണ്ടി.
 കൂട്ടിമുട്ടി അടപടലെ തീവണ്ടികുലുങ്ങി
 നിലവിളികൾക്കിടയിൽ മാറു പിടയുന്ന
 കരിവീരൻറെ കണ്ണീരിൽ, രക്തത്തിൽ
 ഭൂമണ്ഡലം വിണ്ടലം ചുവന്നു..
 
 അരക്കെട്ടിൽ ഇരുമ്പു പാളികൾ
 ഞെരുങ്ങി ,മാംസത്തിൽ കൂർത്ത
 കണ്ണാടിച്ചിലുകൾ തുളച്ചിറങ്ങി
 മാറ്റൊലികൊണ്ടു കാറ്റിലാ
 ചിഹ്‌ന൦ വിളി ആരുമില്ലാതെ
 നിലത്തുകിടന്ന് ഉരുണ്ടു
 നീങ്ങുന്ന അനർഥങ്ങൾ.
 വേഗത്തിൽ പാളത്തിലൂടെ
 തീവണ്ടികളിൽ തുടരുന്നു മനുഷ്യൻറെ യാത്ര
 വിനോദ്‌കുമാർ വി
 
      
  Not connected :  |