പറയുവാനരുതാത്ത വാക്ക്  - ഇതരഎഴുത്തുകള്‍

പറയുവാനരുതാത്ത വാക്ക്  

അന്നവര്‍ ,
ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍ ,
രക്തം വാര്‍ന്നോടുവില്‍ പിടയുമ്പോള്‍
മൗനം നിറച്ച് ഇരുളിലകലാന്‍
എനിക്ക് മുഖംമൂടികള്‍ ഇല്ലായിരുന്നു.......

എന്നിലെയഗ്നി ചിതറിത്തെറിച്ചുപോയ്
ആ അലമാലകള്‍ ചോര്‍ന്നുപോയ
ഘടികാരമിടിപ്പുകള്‍ ഓര്‍ത്തതേയില്ല .......

കാരണം ആ ആത്മക്ഷതം .........
അതെന്‍റെതായിരുന്നു......
ഈ കടലാസുതുണ്ടിലേക്ക് മഷിപടരുന്ന
ഈ നിമിഷം വരെ ............

എന്നിട്ടും...........
പിന്നെയും ബാക്കിയായത് ?

പുഞ്ചിരിയില്‍ കുതിര്‍ത്ത പാതിനുണകള്‍
ഹൃദയംതളര്‍ത്തവെ ഞാനറിഞ്ഞു
സത്യം ........... അത്
പറയുവാനരുതാത്ത വാക്കായിരുന്നു ...............

മനസ്സ് .......
അത് നിലാവിനെ അറിഞ്ഞുകൂടാ........
പുകമറയ്ക്കുള്ളില്‍ രസങ്ങളടക്കി
പുഞ്ചിരിച്ച്............
അതാണത്രേ ജീവിതം.......ഞാനറിയാതെ
പോയ പാഠം ...........


up
0
dowm

രചിച്ചത്:Jisha T V
തീയതി:13-11-2019 03:39:33 PM
Added by :Jisha T V
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me