അറിയുക ആ തത്ത്വമസിയെ
അറിയുക ആ തത്ത്വമസിയെ
കൊട്ടാരംവിട്ടുപോയ കാനനവാസനെ.
ഭക്‌തർ തൻ ഭക്തനാം
ഒരു ദത്തുപുത്രനെ
അറിയുക ആ തത്ത്വമസിയെ.
രാജഭരണയവകാശിക്കായി
തന്ത്രങ്ങൾ മെനഞ്ഞ്
ഉപജാപവൃന്ദത്തെ ഒരുക്കുന്ന മന്ത്രിയും.
കൈപ്പുള്ള പച്ചമരുന്നുകൾ
അരക്കുന്നവൈദ്യനും
പുലിപ്പാലിൽ കലക്കി കുടിക്കാൻ
രോഗിയായി ഭാവിച്ചു
കിടക്കുന്ന കൊട്ടാരറാണിയും.
ഇന്നും വേഷമാടുന്നു ...
കലിയുഗവരദൻ പടച്ചട്ടയണിയുന്നു
അമ്പുo വില്ലുമായി ഏകനായി
കാനനപാതകൾ കയറുന്നു...
ഓരിയിടുന്ന കുറെനരികൾ
കുതറിയോടുന്ന കാട്ടുപോത്തുകൾ
അപ്പോൾ കലികൊണ്ടു ചാടിവീഴുന്നു
അഞ്ചാറ് പെൺപുലികൾ..
ഭക്‌തർ തൻ ഭക്തൻ
ഒരു ദത്തുപുത്രൻ
ഭരണവും ഭക്തിയും സമസ്യകൾ
നമസ്കരിച്ചു ബ്രഹ്മചാരിയായി
കല്ലും മുള്ളും ചവിട്ടി
കാനനരമണീയതയിൽ നിറയുന്ന
ആ തത്ത്വമസിയെ
ഓരിയിടുന്ന നരികൾ
കുതറിയോടുന്ന കാട്ടുപോത്തുകൾ
ചാടിവീഴുന്നു പെൺപുലികൾ..
അറിയുക ആ തത്ത്വമസിയെ.
വിനോദ്‌കുമാർ വി
Not connected : |