വളരുന്നമതിൽ
അടിച്ചാൽതിരിച്ചടിക്കാത്ത കാലം മാറി
അടിച്ചാൽ തിരിച്ചടിക്കുന്ന കാലമായി.
അമിതശിക്ഷയതിക്രൂരം
അല്പവുംശിക്ഷയില്ലായ്മയും
അറിയാത്ത വേദനയായി
അകം പുകയുന്നവരും
അന്നടിച്ചുനിർത്തിയിരുന്നെങ്കിൽ
അനുഭവം മറിച്ചായേനെമെന്നും
അഭിമതമരുമറിയാതെ
അമ്മയും അച്ഛനും
അമ്മിഞ്ഞയുണ്ടവരും
അന്ധകാരമതിലുകളിൽ.
അനുഭവിക്കാതെ വളർത്തിയാൽ
അല്പം കയർത്തു പറയാന്പോലും
അടക്കിയൊതുക്കി നിർത്തിയാൽ
അഭിമാനമെന്ന താവളം
അന്ധകാരമതിലുകളിൽ.
Not connected : |