പാമ്പിനാണെല്ലോ പാലു കൊടുത്തത്
പാമ്പിനാണെല്ലോ പാലു കൊടുത്തത്
പാമ്പിനാണെല്ലോ അമ്മെ
നീ പാൽ കൊടുത്തത് .
പാമ്പിനാണെല്ലോ അമ്മെ
വേവിച്ച ചോറു നൽകിയെ
വളർത്തി വലുതാക്കി
ഒടുവിൽ വേവുപോരാത്ത
ആ പാൽ ചോറുതുപ്പി.
വിഷം ചീറ്റി കാർക്കോടകൻ.
നിൻറെ ശിരസു
കൊത്തിതകർത്തലോയമ്മേ
നിൻറെ ഉദരത്തിൽ ജനിച്ച
ആ കാർകോടക വിഷസർപ്പം.
പാമ്പാട്ടികളെ നിങ്ങൾ
മകുടിയൂതി കളിപ്പിക്കേണ്ട
ആ വിഷസർപ്പത്തെ
തോലുരിയണം ....
തീയിലിട്ട് അടിഞ്ഞു കൂടിയ
വിഷകൊഴുപ്പു ഉരുക്കണം.
മണ്ണിൽ കുഴിവെട്ടിമൂടണം.
ഭൂമി നടുങ്ങിപ്പോയി
പാൽ നൽകിയ
ചോറ് നൽകിയ
ഒരമ്മയെയല്ലെ ആ
കാർക്കോടകൻ കൊന്നത് .
Vinod Kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|