മുള്ളാണ് ഞാൻ . - തത്ത്വചിന്തകവിതകള്‍

മുള്ളാണ് ഞാൻ . 

മുള്ളാണ് മുള്ളാണ് ഞാൻ
ഇലപ്പാളികൾക്കിടയിൽ
കരിതേച്ചയന്നൊളിച്ചു
മിണ്ടാതെയിരുന്നു ഞാൻ .
കൂർമുനയുള്ള വിഷമുള്ളാണ്
മുൾമുനയാം കണ്ണുകൊണ്ടു
കാത്തുനിൻപൂമേനി എന്നും
ആടിച്ചിരിക്കുന്നെ കാണും
മുള്ളാണ് മുള്ളാണ് ഞാൻ .
തുഷാരം തുള്ളും പൂ ചൊടിയിൽ
പുലരി മുത്തമിടുമ്പോൾ
വർണരാജി കാണുന്ന
ഹൃദയമുള്ള കാവലാൾ ഞാൻ .
കാണ്ഡത്തിൽ ചുറ്റും കവച -
മുള്ളാണ് മുള്ളാണ് ഞാൻ .
നിൻ നൈർമ്മല്യംനുകരുമാ
മൃഗത്തിനുശിരസ്സിൽ
മുൾക്കിരീടമാകുന്നു ഞാൻ.
നിന്നെ തൊടുന്ന വിരളിൽ
രക്തം പൊടിയും
മുറിവേല്പിക്കുന്നു ഞാൻ.
മുള്ളാണ് മുള്ളാണ് ഞാൻ .
ഹേയ് പുഷ്പമേ ,അതിനാൽ നീ
പുഞ്ചിരിക്കും റാണിയായി
ചിത്രശലഭങ്ങളോടൊപ്പം
ഇളങ്കാറ്റിൽ നൃത്തമാടി
ഭൂവിൽ വസന്തമായി.
പ്രണയ പുഷ്പങ്ങളായി
ഇലപ്പാളികൾക്കിടയിൽ
കരിതേച്ചയന്നൊളിച്ചു
മിണ്ടാതെയിരുന്നു.
മുള്ളാണ് മുള്ളാണ് ഞാൻ .
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:24-12-2019 09:19:23 PM
Added by :Vinodkumarv
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :