നിന്നോളമുയർന്ന എന്റെ ഹൃദയത്തിലെ മീസാൻക്കല്ലുകൾ - പ്രണയകവിതകള്‍

നിന്നോളമുയർന്ന എന്റെ ഹൃദയത്തിലെ മീസാൻക്കല്ലുകൾ 

ചിതൽനാമ്പുകൾ വെറിയോടെയീ,
ഉടലാകെയൂറ്റിയുരുക്കവേ,
വിട ചൊല്ലുവാൻ കിനാവുകൾ
മിഴിനീരിലൂട്ടിയോരോർമ്മകൾ..

അതിരുകളലിയേ,
അരികെ  ഞാൻ...
അണയുകയിനി നീ
താനെ മെഴുതിരികളുമായ്,
വിളി കേട്ടു ഞാൻ.. 
ചെറുപ്രാണി സമമായ്...

മഴ മായവേ, പൊടിയുന്നൊരസ്ഥികൾ,
മെല്ലെ കൈയ്യില്ലെടുക്കണം,
കരുവാക്കണം,
കളയാതെയെന്നും,
നിൻ ദസ്വിയിൽ കോർക്കണം..

മഞ്ഞായ്കിലും, മഴയെങ്കിലും-
അരികത്തു നീ.
മുഖപടമിനി മാറ്റുവാൻ,
കൈ കോർക്കുവാൻ,
കവിളിൽ തലോടുവാൻ,
ഇനിയേതു ജന്മം....?


up
0
dowm

രചിച്ചത്:Danny
തീയതി:26-12-2019 09:06:30 PM
Added by :Supertramp
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :