സ്പർശം  - പ്രണയകവിതകള്‍

സ്പർശം  

തുറന്നിട്ട ജാലകപ്പാളിയിൽ
മുഖംചേർത്തു ഞാൻ നിന്നിടവേ...

ഒരു ചെറു ചാറ്റൽമഴപോൽ
തണുപ്പേറുമാ കരങ്ങളാൽ
എന്നെ നീ പുണർന്നീടുമീ രാവിൽ...

രാപ്പാടിതൻ കൊഞ്ചൽ പോൽ നീ മൊഴിഞ്ഞീടുമോരാ നേരം
ഈ പാതിരാക്കാറ്റിൽ പരിമളം പൊഴിക്കുമാ
ചെമ്പകപ്പൂക്കൾതൻ കവിളിണകൾ എന്തേ സിന്ദൂരവർണം തൂകി..

പൂനിലാവിൻ നാണംപോലെ എത്ര സുന്ദരം
നിൻ പാതി കൂമ്പിയ മിഴിയിണകൾ സഖി..

പാലപ്പൂക്കൾതൻ ചാരു ഗന്ധമൊഴുകുമീ ഇടവഴികളിൽ
പാരിജാതം കൺതുറക്കുമാ വേളയിൽ
പാതിരപ്പുള്ളുകൾ ശ്രുതി മീട്ടുമീ രാവിൽ..

ആരുമാറിയാതെയെൻ മാറിലായി ചേർന്നീടുന്നു നീ
ഒരു സുന്ദര സ്വപ്നമെന്നപോൾ എൻ സഖി..

നെറ്റിയിൽ ചന്ദനം ചാർത്തി നിറപുഞ്ചിരിയിൽ
അഴിഞ്ഞുവീണൊരാ കേശത്തിൽ തുളസിക്കതിർ ചൂടിയ നിൻ
മിഴിയിണകളിലെൻ മിഴികൾ ഉടക്കിയൊരാ നേരം എൻ മനം നീ കവർന്നതല്ലേ...

എന്റെ സന്തോഷങ്ങളിൽ എന്റെ ദുഃഖങ്ങളിൽ
എന്നും കൂട്ടായിരുന്നു നീ..
നിൻ വിരൽ തീർക്കുമാ താളലയത്തിൽ
അലഞ്ഞു ചേരുമെൻ ഹൃദയതാളതുടിപ്പുകൾ ..

മന്ദമാരുതൻ തൻ കരങ്ങളിൽ ഒഴുകിയെത്തുമീ
മഴത്തുള്ളികൾ
പ്രണയാർദ്രമായ്‌ ഭൂമിയെ എന്നെ നീയെന്നപോൽ
പുൽകീടുന്നു..

മനം കുളിർക്കുമീ മഴയുള്ള വേളയിൽ
പാലപ്പൂ ഗന്ധമൊഴുകുമീ രാവിൽ
മഴനൂലുകൾകൊണ്ടൊരു സ്വപ്നക്കൂടൊരുക്കാം നമുക്കായ്...

Jayesh.


up
0
dowm

രചിച്ചത്:
തീയതി:30-12-2019 01:32:21 PM
Added by :Jayesh
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me