അരങ്ങേറ്റം  - തത്ത്വചിന്തകവിതകള്‍

അരങ്ങേറ്റം  

സ്വാതന്ത്ര്യ സമരം നാടകമെന്ന് തോന്നിയത്
ഇന്നത്തെ മഹാമുനി മാരെല്ലാംഉടുതുണിയില്ലാതെ
ഹിമാലയത്തിലോടിയൊളിച്ചു മതത്തിന്റെ
വിഷം കലർത്തുന്ന തിരക്കിലായിരുന്നിരിക്കാം.

ബ്രിട്ടീഷുകാര് നാട് വിടാൻ കാത്തിരുന്ന് ജ്വരമൊ-
ന്നാളിക്കത്തിച്ചു രാമരാജ്യമെന്ന സ്വപ്നത്തിനായ്.
രാമരാജ്യം വരുത്തി നാട് തീറെഴുതി എവിടെക്കഭയം
തേടണമെന്നാകും ഭരണക്കാരുടെ ഇന്നത്തെ ചിന്ത.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-02-2020 05:30:42 PM
Added by :Mohanpillai
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :