പുരയിടം  - തത്ത്വചിന്തകവിതകള്‍

പുരയിടം  

പുരയിടം

കൊന്നയും , പൂവരശും ചേർന്നങ്ങു
പിണച്ചൊരു വേലിയാൽ ചുറ്റപ്പെട്ടു
തെങ്ങും വാഴയും ഇടകലര്ന്ന
പച്ചപ്പ്‌ തൻ പുരയിടമായിരുന്നത്

നട്ടു നനച്ച ചെമ്പരത്തിയും
ചെങ്കദളിയും, പിച്ചിയും, കുടമുല്ലയും
ചേർന്നൊരു വിശാലമാം മുറ്റം അതിൻ
ഒത്ത നടുവിലായി ഒരു നാട്ട് മാവും

പച്ച മീൻ കറിക്കു അതിസ്വാദു് നൽകും
കുടമ്പുളി ഒന്ന് നിൽപ്പാ പിന്നാമ്പുറത്തു
മധുരിക്കും കരിക്കേറെ നൽകിയിരുന്ന
ചെന്തങ്ങു നിൽപ്പു തെക്കു വശത്ത്‌
വറത്തരച്ചു വെയ്ക്കും കടച്ചക്ക തൻ
പ്ലാവോരെണ്ണം ആ കിഴക്കു വശത്തു
ഇടവപ്പാതിയിൽ മറിഞ്ഞു വീണ
വരിക്ക പ്ലാവോരെണ്ണവും ഉണ്ടായിരുന്നവിടെ

വാഴകൾ പലയിനം തൊടിയിലാകെ
കണ്ണൻ അവൻ മുന്നിലെന്നും
പാളെങ്ങോടനും, ഞാലിപ്പൂവനും
ഇടതൂർന്നു തഴച്ചങ്ങു നിന്നിരുന്നു
കൈത അതൊന്നു കെട്ടു പായ്ക്കായി
നിർത്തിയിരുന്നു ആ തോട്ടു വക്കിൽ

ഉപ്പനും, അണ്ണാനും, ശലഭങ്ങളും നിത്യ
സന്ദർശകർ ആയിരുന്നവിടെ
തെങ്ങോല തുമ്പിൽ ആടിയിരുന്ന
ഓലേഞ്ഞാലിയുമുണ്ടായിരുന്നു
മൈനകൾ നിരവധി കൂട്ടമായീ
കുയിലുകൾ പാടി കെങ്കേമമായീ
വായിലെ പുണ്ണൊന്നും വകവെക്കാതെ
ചേക്കേറി കാക്കകൾ ആഞ്ഞിലിമേൽ
സ്വച്ഛ സമൃദ്ധമായി ചന്തമോടെ
വിലസി പുരയിടമത് ഹരിതാഭ അതിൽ

പൂവില്ല, കായില്ല, മരങ്ങളില്ല
പച്ചപ്പുമില്ല, തൊടിയുമില്ല
മണമില്ല , മധുവില്ല, ശലഭങ്ങളില്ല
കിളികളും പറന്നെങ്ങോ പോയീ മറഞ്ഞു
കോൺക്രീറ്റ് സമുച്ചയം വന്നവിടെ
ആകാശം മുട്ടെ വലിപ്പമതിൽ
ഞാൻ കാണും ആ പച്ച പുരയിടം ഇനി
ഈ പുസ്തക താൾ അതിൽ മാത്രം ഇനി…

ഷീബ വര്ഗീസ്


up
0
dowm

രചിച്ചത്:ഷീബ വര്ഗീസ്
തീയതി:11-02-2020 05:01:16 PM
Added by :sheebamariam
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :