കരുതൽ - തത്ത്വചിന്തകവിതകള്‍

കരുതൽ 


അരുതരുതെന്ന് കേണിട്ടും പ്രണയമേ എന്തിനു നീ എന്നിൽ പെറ്റുപെരുകീടുന്നു

എന്തിനെന്നറിയാതെ കരളിന്നു വിങ്ങുന്നു

ഉരിയാടാൻ കഴിയാതെമനമിന്നു കേഴുന്നു

ഗതകാലചക്രത്താലുലകം തിരിയുമ്പോൾ
തലചായ് കാനിടമില്ലാതെൻമനമുഴലുന്നു

പ്രിയതമ തൻ പുഞ്ചിരിയുടെ നറുമണം നുകരുവാനെൻ കരൾ വിങ്ങുന്നു

അകതാരിൽ വിരിയുന്ന പ്രേമത്തിൻ പൂവുതൻ നറുമണമല്ലോ അവളുടെ പുഞ്ചിരി

അകലെയാണെങ്കിലുമെൻ ഹൃദയത്തിൽ പ്രിയതമെ നിൻ സ്മൃതികൾ മാത്രം

മറക്കില്ലൊരിക്കലും നിൻ കരുതലും സ്നേഹവും
മായില്ലൊരിക്കലും നിൻ പ്രേമവും പ്രണയവും

പ്രിയതമേ നീ ഒന്ന് പുഞ്ചിരിച്ചെങ്കിൽ
ഗാഢമായൊന്നെന്നെ
പുൽകിയിരുന്നെങ്കിൽ...

യാഷ്


up
0
dowm

രചിച്ചത്:yash
തീയതി:01-03-2020 09:32:35 PM
Added by :.yash
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :