വരവെത്ര? ചെലവഞ്ഞാഴി
വരവെത്രയെന്നൊരാൾ ചോദിച്ചമാത്രയിൽ
ചെലവായതഞ്ഞാഴിയെന്നതാണുത്തരം
പ്രൈമറികളാസ്സിൽ പഠിക്കുന്ന കാലത്തേ
ഉത്തരം കിട്ടാതുഴറീ കണക്കിൽ നാം
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
ആഴക്കു വിതച്ചാൽ മൂഴക്കു കൊയ്യണം
എന്തിന്നുമില്ലേ കണക്കെന്നു മറ്റൊരാൾ
കണക്കു ചോദിച്ചെന്നാൽ ഞഞ്ഞാപിഞ്ഞാ
ഇന്നും കണക്കെന്നു കേട്ടാൽ ഞെളിപിരി
കൊള്ളുന്ന വർഗ്ഗം ഞെളിഞ്ഞു നടക്കുന്നൂ
കട്ടുമുടിപ്പോർ വെറുക്കും കണക്കിനെ
കണക്കെടുത്താലോ കള്ളിപൊളിഞ്ഞിടും
കാനേഷുമാരിക്കണക്കുപാടില്ലാ
കയ്യിൽപുരണ്ട കണക്കുപാടില്ല
എല്ലാം കണക്കെന്നതിന്നത്തെ സത്യം
ഒന്നിനുമില്ല കണക്കെന്നു നൂനം
Not connected : |