പറശ്ശിനിക്കടവിലെ - ഇതരഎഴുത്തുകള്‍

പറശ്ശിനിക്കടവിലെ 

പറശ്ശിനിക്കടവിലെ പരംപൊരുളേ..
പയംകുറ്റി പ്രിയനാം തിരുവപ്പനേ..
പറയുന്ന സങ്കടങ്ങൾ കേൾക്കുന്ന മുത്തപ്പാ..
പങ്കമെല്ലാം അകറ്റി അനുഗ്രഹിക്കൂ..

ശരണം ശരണം മുത്തപ്പാ.. പറശ്ശിനി മുത്തപ്പാ (2)

ചന്ദ്രക്കലാധരനും മൽസ്യകിരീടിയും
വെള്ളാട്ടമായ്.. തിരുവപ്പനയായി വന്നു
ഭക്തർ തൻ ദുരിത-പൈദാഹങ്ങളാറ്റുവാൻ
വളപട്ടണപ്പുഴ തൻ തീരത്തു മടപ്പുരയിൽ
വാണരുളീടുന്ന പരബ്രഹ്മ രൂപമാകും
തമ്പുരാനേ തൊഴുന്നേൻ.. പറശ്ശിനി മുത്തപ്പാ..

ശരണം ശരണം മുത്തപ്പാ.. പറശ്ശിനി മുത്തപ്പാ (2)

മാനവസൃഷ്ടികളാം ഭേദഭാവങ്ങളില്ലാ..
മാനവർക്കേവർക്കും അഭയസങ്കേതമല്ലോ
മനസ്സിലെ സങ്കടങ്ങൾ പൊയ്ക്കണ്ണിലൂടെ നോക്കി
മാറ്റുന്ന തമ്പുരാനേ പറശ്ശിനി മുത്തപ്പാ
മുത്തപ്പനൊന്നു തൊട്ടാൽ മാറ്റുവാനാവാത്ത
മനസ്സാദമേതുമില്ല മാനവകുലത്തിങ്കൽ..

ശരണം ശരണം മുത്തപ്പാ.. പറശ്ശിനി മുത്തപ്പാ (2)


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:32:05 PM
Added by :C K Sudarsana Kumar
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :