എന്റെ പ്രണയം  - പ്രണയകവിതകള്‍

എന്റെ പ്രണയം  

ഏതോ നിയോഗംപോലെ കണ്ടുമുട്ടി
പരസ്പരം കുശലം പറഞ്ഞും
പൊട്ടിച്ചിരിച്ചുമെല്ലാം ഏറെയടുത്തു
കൊച്ചുകൊച്ചുതമാശകളും പിണക്കങ്ങളും......
പിന്നീടത് പരാതികളും പരിഭവങ്ങളുമായി
അവനടുത്തില്ലാത്ത ഓരോ നിമിഷവും
ഓരോയുഗങ്ങളായിരുന്നു
ആ ശബ്ദം കേള്ക്കാത്ത നിമിഷങ്ങള്
ഏറെ വേദനാജനകവും...
അപ്പോഴെല്ലാം സ്വയം ചോദിച്ചു
അവന് എനിക്കാരാണ്?
ഒടുവില് രണ്ടുപേരും തനിച്ചായിരുന്ന ഒരു പകല്
അവന് ആദ്യമായി തന്നെ വാരിപ്പുണര്ന്ന ആ നിമിഷം
ഒന്നും പറയാനാവാതെ മൌനമായി നില്ക്കവെ
അവന് തെല്ലു മന്ദസ്മിതത്തോടെ
കണ്ണുകളിലേക്കു ഇമവെട്ടാതെ
ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു
ഞാന് നിന്നെ ഇഷ്ടപ്പെടുന്നു
എന്റെ ജീവനേക്കാള് ,
സുന്ദരമായ ഈ ലോകത്തേക്കാള്
ഞാന് നിന്നെ ഇഷ്ടപ്പെടുന്നു
താനറിയാതെ മിഴികള് നിറഞ്ഞു
അപ്പോള് ആ നിമിഷം മനസ്സിലായി
അവന് എനിക്കാരാണെന്ന്..............
പിന്നീടുള്ള ഓരോ ദിവസങ്ങളും എത്ര മനോഹരമായിരുന്നു.
പരസ്പരം കാണാനും സംസാരിക്കാനും
ഒരുപാട് സമയം ചിലവഴിച്ചു....
ഒരുപാട് സ്ഥലങ്ങളില് ഒരുമിച്ചു യാത്ര ചെയ്തു
ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടി
അവനുമൊത്ത് എത്രയോ സായന്ധനങ്ങള്ക്ക് സാക്ഷിയായി....
അങ്ങനെ എത്രനാള്
ഒരുനാള് അവനുവേണ്ടി വീട്ടുകാര്
മറ്റൊരു പെണ്കുട്ടിയെ ആലോചിച്ചപ്പോള്
മനസ്സ് ഒരുപാട് വേദനിച്ചു...
എന്തു പറയണമെന്നറിയാതെ ,എന്തു ചെയ്യണമെന്നറിയാതെ
ഒറ്റപ്പെട്ട മനസ്സുമായി കണ്ണീര് വാര്ത്തു
തന്റെ മനസ്സിന്റെ വേദന ആരു മനസ്സിലാക്കാന്
അവനുമായി സംസാരിച്ചപ്പോള്
പറഞ്ഞ കാരണം മതമായിരുന്നു...
തമ്മില് ഇഷ്ടപ്പെടുമ്പോള്
രണ്ടു മതമാണെന്നറിയാമായിരുന്നിട്ടും പ്രണയിച്ചു
അപ്പോള് മതം ഒരു പ്രശ്നമായിരുന്നില്ല....
ആ നിമിഷം മതം
തന്റെ ജീവിതത്തെ ഒരു കഴുകനെപ്പോല് വേട്ടയാടി
മതം..ഭ്രാന്തമായ ആ ചിന്തയെ ഒരുപാട് ശപിച്ചു
അവനില്ലാതെ,അവന്റെ സ്വരം കേള്ക്കാതെ
എത്രനാള് എനിക്കു പിടിച്ചുനില്ക്കാനാവും..........
പതിയെ കാര്യങ്ങള് മനസ്സിലാക്കിത്തുടങ്ങി
നഷ്ടങ്ങളെയും വേദനകളെയും മറക്കാന് പഠിച്ചു
പക്ഷേ ‘സ്നേഹം’അത് മറക്കാന് കഴിയില്ലല്ലോ
വീണ്ടും തമ്മില് കണ്ടുമുട്ടി
ആ വിവാഹം അത് വെറുമൊരു
നുണയായിരുന്നെന്നറിഞ്ഞപ്പോള്
ഒരുപാട് സന്തോഷിച്ചു
എങ്കിലും തങ്ങള്ക്കിടയില്
ഒരു അകലം സൃഷ്ടിച്ചു.................
ഇപ്പൊഴും രണ്ടുപേരും സ്നേഹിക്കുന്നു..
സ്നേഹം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും........
ഒരുപാട് സ്നേഹിക്കുന്നു..........
എങ്കിലും എന്തിനെന്നറിയാതെ...
മനസ്സില് വെറുമൊരു പ്രതീക്ഷ................

സുമിസൌരവ് അമ്പലപ്പറമ്പില്


up
0
dowm

രചിച്ചത്:സുമിസൌരവ്
തീയതി:03-11-2012 01:36:28 PM
Added by :സുമിസൌരവ്
വീക്ഷണം:365
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ആന്‍ഡ്രൂസ്
2012-11-08

1) നന്നായിരിക്കുന്നു, പക്ഷെ കവിതയ്ക് ഗദ്യ ഭാവമാണ് നല്‍കിയിരിക്കുന്നത്. വാക്കുകള്‍ കൊരുത്തു എഴുതുമ്പോള്‍ കുറച്ചു കൂടി തെളിമ വരും. അടുത്ത കവിതയില്‍ ശ്രദ്ധിക്കുമല്ലോ.

സുമിസൌരവ്
2012-11-10

2) നന്ദി........................

surabhi.kumar
2012-12-12

3) നന്നായിരിക്കുന്നു .

ശ്രീജിത്ത്‌
2013-12-05

4) ഭാവന ഉണ്ട്. ഗദ്യ ഭാവം കുറച്ചു ശ്രദ്ധിച്ചാല്‍ മാറ്റി എടുക്കാവുന്നതാണ്.

ശ്രീജിത്ത്‌
2013-12-05

5) ഭാവന ഉണ്ട്.

സുമിസൌരവ്
2013-12-06

6) ഇത് എന്റെ സ്വന്തം(എന്റെ ജീവിത കഥ) കഥയാ.അതുകൊണ്ടാ ഗദ്യ ഭാവം വന്നിരിക്കുന്നത്.ഇനി ശ്രദ്ധിച്ചോളാം....നന്ദി.......................

Mujeebur
2014-01-01

7) സുമിയുടെ ആ പഴയ കക്ഷി ഈ കവിതകണ്ടാൽ അവൾക്കു തോന്നും അവളെടുത്ത തീരുമാനം ശരിയായിരുന്നെന്ന്! കാരണം ഈസ്നേഹം(പ്രണയം) എന്തിനാണെന്ന് സുമിക്കിപ്പഴും മനസ്സിലായിട്ടില്ല (വെറുതെയൊരു കാമുകൻ)

സുമിസൌരവ്
2014-01-03

8) എനിക്കറിയാം.ഞാന് അവനെ ഒരുപാട് സ്നേഹിക്കുന്നു.ഇപ്പൊഴും എപ്പൊഴും.ഒടുവില് അത് എന്താകുമെന്ന് എനിക്കറിയില്ല.അവനില്ലാതെ എങ്ങനെ എന്നും എനിക്കറിഞ്ഞൂട....പക്ഷേ ഒന്നെനിക്കറിയാം അവനില്ലാതെ ജീനിക്കാന് എനിക്കാവില്ല.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me