മാനസസരസ്സിൽ
മാനസസരസ്സിൽ മുഖപടം മതിക്കുന്ന
മനോഹരീ മൊഴിയൂ നീ .. മായാ…മോഹിനിയാണോ..
മതിമുഖിയെന്നുടെ മനസ്സിൽ നിറച്ചൂ.. മലയമാരുത രാഗം..
മാധവമാസത്തിൽ മാന്തളിരുണ്ണുന്ന മാകന്ദകന്യകയാണോ ...
മതിഹരമോഹിനി മന്ദഹസിക്കുമ്പോൾ
മഞ്ജീരമുണരുന്നു മനസ്സിൽ..
മണിമഞ്ജീരമുണരുന്നു മനസ്സിൽ
മതികലചൂടിയ മധുമാസരാവിൽ
മഞ്ജുഷചൂടിയ മലർവാടിതന്നിൽ
മാമക മാനസമന്ദിര മുറ്റത്തു
മണികാഞ്ചിയണിഞ്ഞെത്തൂ മണിത്തയ്യലാളേ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|