കഥകൾ  - പ്രണയകവിതകള്‍

കഥകൾ  

ഈ ഭൂമിയിൽ നാം കാണുന്ന
കാഴ്ചകളിൽ കഥകൾ ഏറെ...
പ്രഭാതത്തിൽ ഉദിച്ച സൂര്യനിലുണ്ട്
വിശ്വാസത്തിന്റെ കഥ,
സൂര്യരശ്മിയിൽശോഭിക്കുന്ന മഞ്ഞുതുള്ളിക്കും ഉണ്ട് സ്നേഹത്തിന്റെ കഥ,ശാസ്ത്രത്തിന്റെ കഥ,
ഇളംകാറ്റിനുണ്ട് പറയാൻ ഏറെ കഥകൾ, കൊഴിഞ്ഞുവീഴുന്ന പൂവിനുണ്ട്
നോവിന്റെ കഥ,
വിരിയുന്ന പൂവിനുണ്ട് പ്രതിക്ഷയുടെ കഥ,
കാലം തെറ്റി പെയ്യുന്ന മഴക്കുമുണ്ട്
വിരഹത്തിന്റെ കഥ,
വസന്തത്തിൽ പൂവിൻ തേൻ നുകരുന്ന
പൂമ്പാറ്റകൾക്കുമുണ്ട് പ്രണയത്തിന്റെ കഥ,
കാലചക്രങ്ങളിൽ ഋതുഭേതങ്ങൾക്കുമുണ്ട് കാത്തിരിപ്പിന്റെ കഥകൾ...
മുഖത്തു നിറപുഞ്ചിരി വിരിക്കുന്ന മനുഷ്യരിൽ
നാം കാതോർകാതെ കാണാതെ പോയ മുറിവിന്റെ കഥകൾ....
മനസ്സിലെ കാർമേഘം മായിച്ചു ഹൃദയത്തിൽ സ്നേഹത്തിന്റെ വസന്തകാലം നിറച്ചില്ലെങ്കിലും,
ചുണ്ടിലെ ചെറുപുഞ്ചിരിമായാതെ നോക്കാം,
മനുഷ്യന്റ മുറിവുകൾ മായിച്ചു,
മുഖം മനസ്സിന്റെ കണ്ണാടിയെന്നപോലെ,
ചില്ലുകൾ ഉടയാതെ മനസ്സിന്റെ പുസ്തകത്തിൽ സ്നേഹത്തിന്റെ തേൻ മഷിയിൽ ഓർമ്മകൾ കുറിച്ചിടാം.....!!up
0
dowm

രചിച്ചത്:Jayalakshmi M
തീയതി:25-03-2020 06:16:07 PM
Added by :Jayalakshmi M
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :