പണം വെറും പിണം  - തത്ത്വചിന്തകവിതകള്‍

പണം വെറും പിണം  

പണം വെറും പിണം
ചില്ലറകൾ നിറച്ച അമ്പലനടയിലെ
കാണിക്കവഞ്ചിയിൽ
ചില്ലറകൾ നിറച്ചപള്ളികൾ തൻ
ഭണ്ഡാരപ്പെട്ടിയിൽ ...
പണം വെറും പിണം.
നോട്ടുകെട്ടുകൾ അട്ടിയാക്കിവെച്ചാ
കട്ടിലിൽ സ്വസ്ഥതയില്ലാതെ
കിടന്നവർ, സ്വിസ് ബാങ്കിൽ
കോടികൾ നിക്ഷേപിച്ചവർ .....
പലിശയ്‌ക്കു കൊടുത്തവർ
ഈ വഴികളിലൂടെ നടന്നുകണ്ടു
പണം വെറും പിണം.
നീർക്കുമിളകൾ പോലെയുള്ള
ആ ശ്വാസകോശങ്ങളിൽ
സൂക്ഷ്‌മാണു നിറഞ്ഞപ്പോൾ
വഞ്ചി വേണ്ട പെട്ടി വേണ്ട
വണ്ടി വേണ്ട വീട് വേണ്ട
കുന്നായ്മകൾ വേണ്ട,"മരുന്നുവേണം".
മരുന്നില്ലാത്ത മഹാമാരിയിൽ
എല്ലാം വിട്ടുപോക്ക്
ഒത്തിരിപ്പേരുടെ വിട്ടുപോക്ക് .
പരതുനില്ലാരുമിവിടെ പണം
ആ കടലാസുകൾ വെള്ളിത്തുട്ടുകൾ
കണ്ടോ ,വെറും പിണം,വിശപ്പുണ്ട്
വേണം എരിദാഹക്കഞ്ഞി.
നടന്നു പോകാൻ ഇനിയുണ്ട് ദൂരം...
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:01-04-2020 03:56:49 PM
Added by :Vinodkumarv
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :