പ്രളയം - തത്ത്വചിന്തകവിതകള്‍

പ്രളയം 

പ്രളയം നമുക്കിടയിലെ ജീർണിച്ച കുറെ
മനസ്സുകളെ കഴുകി ശുദ്ദിയാക്കി !
പ്രളയം നമ്മോട് പറയാതെ പറയുന്നത് ഇനിയും
പഠിച്ചിട്ടില്ലാത്ത കുറെ പാഠ ങ്ങളാണ് !
ഈ ദുരന്തത്തിൽ എല്ലാ ദൈവങ്ങളും ഒരു പോലെ
സന്തോഷിച്ചിട്ടുണ്ടാവും !
കൊടിയുടെ കളറുകളാൽ പുഞ്ചിരി മറച്ചവർ
മതം കൊണ്ട് മത്ത് പിടിച്ച് മനസ്സിൽ
മതിൽ കെട്ടു പണിതവർ
മഴയത്തൊലിച്ചു പോയില്ലേ
മനസ്സിലെ പകയുടെ പാഷാണങ്ങൾ
പ്രളയത്തിലഭയമൊരുക്കാൻ
തോളുരുമ്മി നിൽക്കുന്നത് കാണുമ്പോൾ
ഈ ദുരിതങ്ങൾക്കിടയിലും
ദൈവത്തിന്റെ ചുണ്ടിലും വന്നുകാണും ഒരു
ചെറുപുഞ്ചിരിയും ദീർഘനിശ്വാസവും !
പ്രളയം നമ്മോടുണർത്തി
ഇനിയും മറ്റൊരു പ്രളയംകാത്തിരിക്കരുത്
പരസ്പരം സ്നേഹിച്ചു തുടങ്ങാൻ !


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:11-04-2020 03:52:19 AM
Added by :Hakkim Doha
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :