മരിക്കുമെങ്കിൽ ആ മണ്ണിൽ  മരിക്കണം - തത്ത്വചിന്തകവിതകള്‍

മരിക്കുമെങ്കിൽ ആ മണ്ണിൽ മരിക്കണം 

അന്നം തരുമാമണ്ണിനോടുണ്ട് സ്നേഹം
എങ്കിലും എന്തോ മരിക്കുമെങ്കിൽ
അകലെയാ മണ്ണിൽ മരിക്കണം
മനസ്സിലുണ്ടൊരു മോഹം
ജനിച്ചുവളർന്നു ഓടിക്കളിച്ച മണ്ണിൽ
സസ്യശ്യാമളകേരകേദാരനാട്ടിൽ
വീണുകിടക്കണം ചത്താലും
പട്ടിൽ പൊതിഞ്ഞു ചമഞ്ഞുകിടത്തണം
ശങ്കകളുണ്ട് ശവപ്പെട്ടിയങ് എത്തുമോ ?
എങ്കിലും എന്തോ മനസ്സിലുണ്ടൊരു മോഹം.

ആറടിമണ്ണിലിറക്കിവെക്കുമ്പോൾ
ആരുമിലേലും അവളും പിള്ളേരും
ഉണ്ടാവും പൂക്കളിട്ടു പ്രാർത്ഥിക്കും.
മണ്ണുമൂടുമ്പോൾ തെങ്ങുo മാവും എള്ളും
ഓരോ പുൽനാമ്പിൻ വേരിലും
മുത്തമിട്ടിട്ടു ആ മണ്ണിലലിയണം
ഒരുകുളിർ മഴപെയ്യും പൂവിടരും
ആ മണ്ണില്ലത്തെ തരികളായിമാറണം
മരുഭൂവിൽ മഹാമാരിയാടുമ്പോൾ
ചകിതമാകുന്നു ഹൃദയo ,മനസ്സിലുണ്ടൊരു മോഹം

ഭീരുവല്ല കടൽ താണ്ടിയ പ്രവാസി
ഏകനായി മരുഭൂവിൽ നിദ്രാവിഹീനനായി
ജീവിച്ചു ഉറ്റവർക്കായി ആടിത്തീർത്തവൻ
എന്നേ ആ ആടുജീവിതം "ഒരോ പ്രവാസി"
മരിക്കാനല്ലപേടി എന്തോ ,മരിക്കുമെങ്കിൽ
മനസ്സിലുണ്ടൊരു മോഹം അത്
ദൈവത്തിൻ സ്വന്തം നാടുമാത്രം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:11-04-2020 03:56:26 PM
Added by :Vinodkumarv
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me