അതിജീവനം
അതിജീവനത്തിന്റെ കാലങ്ങളാണിത്
ജാഗ്രതയോടെ മുന്നേറിടണം
ഭീരുക്കൾ ആകാതെ ധീരുക്കൾ ആയി നാം
ഒന്നിച്ചു നിന്നിടാം കരുതലിനായി
അല്പകാലം നാം അകന്നിരിക്കാം
പക്ഷേ ബന്ധങ്ങൾ എല്ലാം പുതുകീടേണം
കരുതിടാം അപരനെ
ആലംബഹീനരെ
സ്വാന്തന സന്ദേശ വാഹകരായി...
ഒരു പുതു ലോകം മെനഞ്ഞിടാം
എല്ലാർക്കും ഇടം നൽകാം അവഗണിക്കാതിരിക്കാം
അതിജീവനം നല്ല നാളേക്കുവേണ്ടി....
ചേർത്ത് നിർത്തുക നേരിന്റെ നൽ ഗുണങ്ങൾ
അഹം ഭാവത്തിന്റെ പടികൾ ഇറങ്ങി...
അനുതാപ കണ്ണീരാൽ വിനയപെടാം...
ദേവാലയങ്ങളായി മാറട്ടെ ഭവനങ്ങൾ
പ്രാർത്ഥന മന്ത്രങ്ങൾ ഉയരട്ടെ നിത്യവും......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|