ഒത്തിരി പുഞ്ചിരി  - തത്ത്വചിന്തകവിതകള്‍

ഒത്തിരി പുഞ്ചിരി  

ഒരുചാക്കയിടാൻ താഴെ നിന്നു
ഒരു കൂട്ടുകാരനോടിയെത്തി
ഒരു കത്തിയുമായി സഹായിക്കാൻ
ഒരു കമ്പിൽ പിടിച്ചു കയറി
ഒരുവെട്ടുവെട്ടി അയാൾ
ഒരുകൂട്ടം ചക്കയുമായി
ഒരുകൈപിടിവിട്ടുരുണ്ടുതാഴെ
ഒരുഭാവവുമില്ലാതെ എഴുനേറ്റു
ഒരിത്തിരി വേദന ഉള്ളിലൊതുക്കി
ഒത്തിരി ആശ്വാസമായി താഴെ നിന്നവർ
ഒത്തിരി പുഞ്ചിരിയുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-04-2020 11:37:39 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :