ശനി ദശ  - തത്ത്വചിന്തകവിതകള്‍

ശനി ദശ  

ശനി ദശയിൽ കണ്ടക ശനി വന്നീടുകിൽ
പറയാനുണ്ടോ ദുരിതങ്ങൾ പലവിധം
ദുഖങ്ങൾ, ദുരിതങ്ങൾ, വന്നീടും
ശനി ദോഷവാനാങ്കിൽ
അനുഭവിച്ചവർ കാര്യം ചൊല്ലീടും
അനേകർ നിത്യവും നേരിടുന്നതല്ലോ
ദുർവിധി, ദുരിതം, മരണങ്ങൾ,
ദുഷ്ട സുഹൃതബന്ധങ്ങൾ,
മനംമടുക്കും ജീവിത സത്യങ്ങൾ
തടസ്സങ്ങൾ, താഴ്ച്ചകൾ, വീഴ്‌ചകൾ
വാഴ്ചകളിൽ നിന്നും കിട്ടും പ്രഹരങ്ങൾ
വാവിട്ടു കരയും നിമിഷങ്ങൾ
കൈവിട്ടുപോകും നിമിഷങ്ങൾ
മർത്യൻ വെറും സാക്ഷിയായി
അനുഭവിക്കും പലതരം ദുരിതങ്ങൾ

up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:11-05-2020 01:07:24 PM
Added by :nash thomas
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :