ഈറൻ നിലാവെ  - തത്ത്വചിന്തകവിതകള്‍

ഈറൻ നിലാവെ  


ഈറൻ നിലാവെ നീ വാ
ഇടിമിന്നൽചങ്ങല പൊട്ടിച്ചെറിഞ്ഞു
ഇതുവഴി വാ ...ഇതുവഴി വാ .
കരിമേഘകൊട്ടാരത്തിൽ നിന്നും
സുന്ദരനിശീഥിനിയിൽ
എന്നരികെ നീ വാ ..
നീചൂടും മിന്നുമാ കർണാഭരങ്ങൾ
താരകക്കല്ലുകൾ കണ്ടുകൊതിച്ചാ
മിന്നാമിന്നികൾ കാലൊച്ച
കേൾക്കവേ മിണ്ടാതിരുന്നു
ഈ വിജനവീഥിയിൽ ചെറുദീപവുമായി .
ഇതുവഴി വാ എന്നരികെ നീ വാ .
തിരതല്ലും മനസാം പൊയ്കയിൽ
പ്രണയ സൗഗന്ധികപൂക്കൾ
നുള്ളിയെടുക്കാൻ ചുണ്ടിൽ രാക്കിളിപ്പാട്ടുമൂളി
മരച്ചില്ലകളിൽ കാറ്റിലാടി
ഈറൻ നിലാവെ ഇതുവഴി വാ ...
കുറ്റാക്കുറ്റിരുട്ടിൽ വെണ്‍തൂവൽപോലെ
ഇതുവഴി വാ എന്നരികെ നീ വാ .
ഉന്മത്തനായിയുറങ്ങുമെന്നെ
ആശ്ലേഷിക്കുമീജ്യോത്സന.
കറുത്തചേലയിൽ മുല്ലപ്പൂവിതറി
ഇറ്റുവീഴും മഴത്തുള്ളികൾ
പൂച്ചെണ്ടുകൾ എന്നെ തലോടി ,
എൻറെ കണ്ണിൽക്കുടഞ്ഞുണർത്തി
നിലാവെ നീ മുന്നിൽനിറഞ്ഞു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:11-05-2020 05:16:10 PM
Added by :Vinodkumarv
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me