വേശ്യയുടെ പാട്ട്  - മലയാളകവിതകള്‍

വേശ്യയുടെ പാട്ട്  

ചിന്നിചിതറിനീറിയചിത്തവുംപേറി
ചിതയ്ക്കുമുന്നിലിരിപ്പവളോരു
തേങ്ങല്‍തെറിച്ചുവീഴുമീസായാഹ്നവഴിയില്‍
നെഞ്ചോടോട്ടിയപൈതലേയോതുക്കിയെടുത്തു
മടിശീല ഞൊറിഞ്ഞുടുത്തെഴുന്നേറ്റു

മൃദുലപാദങ്ങളെന്തിയേന്തിവലിഞ്ഞു
ചുടലയ്ക്ക് വിടചൊല്ലിചലിക്കുമവളോരു
വേശ്യയാംകന്യയെന്നെന്‍കവിമനമറിയവെ
പൊരിച്ചുടുവറ്റിയനേരമിടറിനീങ്ങീടവേ

പണ്ടവള്‍വഴിനീളെമുഴക്കിയകാമവാദ്യത്തിന്‍
കേളികൊട്ടിലോരിക്കല്‍ഞാനുമൊരുകട്ടിലില്‍
ഇരവിന്‍റെനീണ്ടയാമങ്ങളില്‍മുറിഞ്ഞമാറില്‍
തലചായ്ച്ചുറങ്ങിയതിന്നോര്‍മപടരുമ്പോള്‍
മനുജനംമുഴുവനുഴുതുമറിച്ചോരാ
മെയ്‌മനംതാങ്ങിയുടുചേലമറുചേലയില്ലാതവള്‍
പായുന്നുപാവമാംപൈതലുമായ്

ഞാനോര്‍ക്കുന്നുതീയില്‍പിറന്നുപാറിപ്പറക്കു
മിരവിന്‍മകള്‍തന്‍മടിക്കുത്തഴി-
ച്ചിടറുന്നകണ്ഠംമുറിച്ചുപറഞ്ഞറിഞ്ഞനേര്‍
മറന്നിരുന്നേതോമദലഹരിയിലിരുട്ടിന്‍ഛടുതിയില്‍

കാന്തിയകന്നുപോംകാന്തന്‍റെകൊടുംദീനമോര്‍ത്തു
കിടന്നവള്‍തന്‍മുലക്കച്ചവലിച്ചുനീക്കി
കരയാതെമന്ദംമടിക്കുത്തഴിക്കവേ, ഞാനോന്നുമേ-
യറിയാതെന്‍ദാഹംശമിപ്പിക്കെ
കൈനീട്ടിവാല്‍സല്യമോടവള്‍തട്ടിയുറക്കുന്നു
വിശന്നോന്നുമുണ്ണാതെതളര്‍ന്നുണരുന്നപൈതലെ

എന്‍നെഞ്ചിലാളിയതീയമര്‍ന്നീടവേ, യിരുട്ടില്‍
കൊളുത്തിയസുഖമണഞീടവേ, നീട്ടിയ
കൈകളിലഞ്ചാറ്പുത്തന്‍പിടയ്ക്കുന്നു.
പുടവയവളുടുക്കവേയറിയാതെമിഴികളില്‍
പെയ്തോഴിയുംനീരുറവതന്‍വരകള്‍കാണാം

എന്‍വേശ്യയവളിന്നുകാന്തന്‍റെസ്വർവേശ്യ,
ശമനൗഷധമിരുവര്‍ക്കുമിരവില്‍, എങ്കിലുമെന്‍
നാണംമറക്കുന്നവസ്ത്രങ്ങളവളുടെവാക്കുകള്‍.,
"ഉടയാടയൊരുമാത്രയുരിയുന്നുനിന്‍മുന്നിലുടയോനു
മാത്രമെന്‍മനസ്സുസ്വന്തം, ഇരവുംകടന്നെന്‍റെയുള്‍പ്പൂ
പൂകുവാനകലെയാദീനംശമിപ്പിക്കുവാന്‍
ഉടുചേലയുരിയുമതുദേവഹിതമൊന്നുമാത്രം"

നാണംമറക്കുന്നവാക്കുകള്‍വസ്ത്രങ്ങള്‍
തൂലികതിരയുമൊരുപുതുവിലാപമായവള്‍
ഇനിയീനേരമിരുട്ടിവെളുക്കുംവരേയ്ക്കും
കത്തുന്നമരവും,കരയുന്നകൂന്തലും, ഞരങ്ങുന്ന
തേന്‍തളിരിലയുംഞാനിനിയുംസ്മരിക്കെണ്ടു,


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:19-11-2012 11:34:28 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:226
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


rejani
2012-11-22

1) ഉള്ളിന്‍റെയുള്ളില്‍ അവളോടു അനുകമ്പ തോന്നുന്നു ഒട്ടും വെറുപ്പ്‌ തോന്നണില്ല തന്റെ ഈ നായികയോട്

vtsadanandan
2012-11-24

2) വേശ്യയല്ല വെറുക്ക പ്പെടേണ്ടവള്‍ .....അല്ലേ ! അഭിനന്ദനം ആന്ട്രൂസ്.

venugopal
2012-12-21

3) നന്നായിട്ടുണ്ട്‌ എനിക്ക് വളരെ ഇഷ്ട്ടപെട്ടു ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me